കോട്ടയം: 46 വർഷം പ്രസിഡൻ്റായും നാലു വർഷം സെക്രട്ടറിയായും കോട്ടയം പബ്ലിക് ലൈബ്രറിയുടെ സർവ്വതോമുഖമായ വളർച്ചയ്ക്ക് നേതൃത്വം നൽകിയ ഏബ്രഹാം ഇട്ടിച്ചെറിയയുടെ സ്മരണാർത്ഥം പബ്ലിക് ലൈബ്രറി പണി കഴിപ്പിച്ച ഹാളിന്റെയും
കെ.പി.എസ്. മേനോൻ്റെ പേരിലുള്ള നവീകരിച്ച ഹാളിന്റെയും ഉദ്ഘാടനം 24 ന് നടക്കും.
വൈകീട്ട് 3.30 ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിക്കും. എബ്രഹാം ഇട്ടിച്ചെറിയയുടെ സേവന കാലഘട്ടമായ അൻപത് വർഷങ്ങളെ പ്രതിനിധീകരിച്ച് സുവർണ്ണാദരം എന്നാണ് ഹാളിന്റെ സമർപ്പണത്തിന് പേര് നൽകിയിരിക്കുന്നത്.
ലൈബ്രറി പ്രസിഡൻ്റ് അഡ്വ. വി.ബി. ബിനുവിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. മുൻ എം.പി. സുരേഷ് കുറുപ്പ്, നഗരസഭ ചെയർമാൻ എം.പി. സന്തോഷ്കുമാർ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിക്കും. വൈകീട്ട് 6.30 ന് നടിയും നാടകപ്രവർത്തകയുമായ സജിത മഠത്തിൽ അവതരിപ്പിക്കുന്ന പോഡ് കാസ്റ്റ് ഓപ്പറ അരങ്ങേറും.
1882 ൽ ദിവാൻ പേഷ്കാർ ടി. രാമറാവു സ്ഥാപിച്ച കോട്ടയം പബ്ലിക് ലൈബ്രറി ഗ്രന്ഥശേഖരം കൊണ്ടും വലുപ്പം കൊണ്ടും ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഗ്രന്ഥശാലകളിലൊന്നാണ്. രണ്ട് ലക്ഷത്തിലധികം പുസ്തകങ്ങളും ആറായിരത്തിലധികം അംഗങ്ങളുമുള്ള ലൈബ്രറിയിൽ പൊതുജനങ്ങളെയും ഗവേഷകരെയും വിദ്യാർത്ഥികളെയും ആകർഷിക്കുന്ന വിവിധ ക്ലബ്ബുകളും സാഹിത്യ സംവാദ വേദികളും പ്രവർത്തിക്കുന്നുണ്ട്.
കോട്ടയത്തിന് അക്ഷരശിൽപ്പം സമർപ്പിച്ച കാനായി കുഞ്ഞിരാമൻ പേരിലുള്ള ആർട്ട്ഗാലറി, മിനി തിയേറ്റർ, ഗവേഷകർക്കും മത്സരപ്പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്കുമായുള്ള പ്രത്യേക പഠനമുറി സംവിധാനം ‘സൈലന്റ് റീഡിങ് റൂം ‘ എന്നിവ ലൈബ്രറിയിലുണ്ട്.
വൈഫൈ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയാണ് സൈലന്റ് റീഡിങ് റൂം സജ്ജമാക്കിയിരിക്കുന്നത്.
1960 ന മുമ്പ് പ്രസിദ്ധീകരിച്ച മൂവായിരത്തോളം പുസ്തകങ്ങൾ ഡിജിെറ്റെസ് ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. ലൈബ്രറിപ്രസിഡൻ്റ്അഡ്വ. വി.ബി. ബിനു,
സെക്രട്ടറി കെ.സി. വിജയകുമാർ, വൈസ് പ്രസിഡന്റ് ഉമ്മൻ സി വേങ്ങൽ, കുട്ടികളുടെ ലൈബ്രറി എക്സിക്യുട്ടീവ് ഡയറക്ടർ വി. ജയകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.





