.അയ്മനം: കുങ്ഫു സംസ്ഥാന ചാമ്പ്യൻഷിപ്പിൽ തിളക്കമാർന്ന നേട്ടം സ്വന്തമാക്കി സഹോദരങ്ങളായ ഗൗരിയും ഗോവിന്ദും. കുങ്ഫു സ്പോർട്സ് അസോസിയേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ നവംബർ 𝟏𝟒,𝟏𝟓 തീയതികളിൽ കോട്ടയം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലാണ് ഇരുവരും മികച്ച പ്രകടനത്തോടെ മെഡലുകൾ കരസ്ഥമാക്കിയത്.
ഗൗരി,
നെഞ്ചക് (Weapon), ടോംബിക്വാൻ (Tombiquan) എന്നീ ഇനങ്ങളിൽ മികവ് തെളിയിച്ച് രണ്ട് സ്വർണമെഡലുകൾ നേടി.
സഹോദരനായ ഗോവിന്ദ് ടൈഗർ ഫോം (Tiger), ടോംബിക്വാൻ (Tombiquan), എന്നീ ഇനങ്ങളിൽ കഴിവ് തെളിയിച്ച് ഒരു സ്വർണമെഡലും ഒരു വെള്ളിമെഡലും സ്വന്തമാക്കി.
കോട്ടയം
ഷാവോലിൻ ജാക്കിച്ചാൻ മാർഷ്യൽ ആർട്സ് അക്കാദമിയിൽ (ꜱᴊᴍᴀᴀ) വി.എൻ. വിജയൻ മാസ്റ്ററുടെയും രാജേഷ് മാസ്റ്ററുടെയും നേരിട്ടുള്ള പരിശീലനത്തിലാണ് ഇരുവരും ആയോധനകല അഭ്യസിക്കുന്നത്.
ഗൗരി നിലവിൽ ബ്രൗൺ രണ്ടാം ബെൽറ്റും ഗോവിന്ദ് ബ്രൗൺ മൂന്നാം ബെൽറ്റും നേടിയിട്ടുണ്ട്.
അയ്മനം പൂന്ത്രക്കാവ് സ്വദേശി പുളിക്കൽ താഴെ സുമോൻ, മഞ്ജു ദമ്പതികളുടെ മക്കളാണ് ഈ കൊച്ചു മിടുക്കർ.
കായികമികവിനൊപ്പം ആത്മവിശ്വാസം, അച്ചടക്കം, ഏകാഗ്രത, ശാരീരികക്ഷമത, സ്വയംപ്രതിരോധ ശേഷി എന്നിവ വളർത്തുന്നതിനും കുങ്ഫു പരിശീലനം സഹായകരമാണ്. കുട്ടികൾക്കും മുതിർന്നവർക്കും പ്രായഭേദമന്യേ പരിശീലിക്കാവുന്ന മികച്ച ആയോധനകലയാണിത്. ആരോഗ്യകരവും ആത്മവിശ്വാസമുള്ളതുമായ ജീവിതം കെട്ടിപ്പടുക്കുന്നതിൽ ഇത്തരം പരിശീലനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.





