കോട്ടയം: ഇന്ത്യൻ ഭരണഘടനാ ദിനവും ആം ആദ്മി പാർട്ടി സ്ഥാപക ദിനാഘോഷവും ഇന്ന് (നവംബർ 26) നടന്നു. രാവിലെ ആം ആദ്മി പാർട്ടി സ്റ്റേറ്റ് കമ്മിറ്റി ഓഫീസിന് മുമ്പാകെ പതാക ഉയർത്തുകയും വൈകിട്ട് 4 മണിക്ക് കോട്ടയം ഗാന്ധി സ്ക്വയറിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുസമ്മേളനം നടന്നു.
പൊതുസമ്മേളനം പാർട്ടി സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് ഡോ. സെലിൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ആം ആദ്മി പാർട്ടി ജില്ലാ പ്രസിഡന്റ് പ്രസിഡന്റ് ജോയ് തോമസ് ആനത്തോട്ടം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ്റ്റേറ്റ് ജനറൽ സെക്രട്ടറി അലി സുജാദ്, ജില്ലാ സെക്രട്ടറി അഡ്വ. സുരേഷ്, വിവിധ മണ്ഡലം പ്രസിഡന്റന്മാർ സംസാരിച്ചു.
രാജ്യത്ത് അഴിമതിരഹിതവും ജനകീയവുമായ രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നൽകിയ ആം ആദ്മി പാർട്ടിയുടെ പതിനാലാം സ്ഥാപകദിനം പ്രവർത്തകർ ആവേശപൂർവം ആഘോഷിച്ചു.






