പസഫിക് സമുദ്രത്തില്‍ രൂപംകൊണ്ട 'സൂപ്പര്‍ എല്‍ നിനോ' പ്രതിഭാസം ലോകത്തിന്റെ കാലാവസ്ഥയെ വലിയ ആശങ്കയിലാഴ്ത്തുന്നു. സമുദ്രനിരപ്പ് സാധാരണ നിലയേക്കാള്‍ 15 ഇഞ്ചോളം (40 സെന്റീമീറ്ററോളം) ഉയർന്നതായി നാസയുടെ ഉപഗ്രഹ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
അലാസ്ക മുതല്‍ ചിലി വരെയുള്ള ആയിരക്കണക്കിന് മൈല്‍ തീരപ്രദേശങ്ങള്‍ കടുത്ത പ്രളയഭീതിയിലാണ്. നവംബര്‍, ഡിസംബര്‍ മാസങ്ങളോടെ സമുദ്ര താപനില ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമ്പോൾ, കാലിഫോര്‍ണിയന്‍ തീരങ്ങളിലും തെക്കേ അമേരിക്കന്‍ തീരങ്ങളിലും ചരിത്രത്തിലെ ഏറ്റവും ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കുന്നു.
സമുദ്രോപരിതലത്തിലെ താപനില വ്യതിയാനം സസ്യപ്ലവകങ്ങളുടെ നാശത്തിനും കടലിന്റെ നിറം മാറുന്നതിനും കാരണമായിട്ടുണ്ട്. 1950-ന് ശേഷമുള്ള ഏറ്റവും ശക്തമായ എല്‍ നിനോ പ്രതിഭാസത്തിനാണ് ലോകം ഇത്തവണ സാക്ഷ്യം വഹിക്കുന്നത്.






