കടുത്തുരുത്തി: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്ഥിരമായി ഉപദ്രവിച്ചിരുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ പോക്സോ കേസില്‍ അറസ്റ്റിലായി.
കോട്ടയം വെള്ളൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ മുളക്കുളം പെരുവ കൂട്ടാനിക്കല്‍ കോളനിയില്‍ കരിക്കാട്ടില്‍ പി.വി.സുരേഷ് കുമാറിനെ (44) ആണ് കടുത്തുരുത്തി പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്.
സ്കൂളില്‍നിന്നുള്ള വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഇയാള്‍ കുട്ടിയെ സ്ഥിരമായി ഉപദ്രവിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പെണ്‍കുട്ടിയുടെ രക്ഷിതാവ് സ്കൂളിലെ പ്രധാന അധ്യാപികയ്ക്കു നല്കിയ പരാതി പൊലീസിനു കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.





