കൊച്ചി: എറണാകുളത്ത് പോലീസിന്റെ് വാഹന പരിശോധനയ്ക്കിടെ കാർ നിർത്താതെപോയി പതിനേഴുകാരൻ. തുടർന്നുള്ള അന്വേഷണത്തിലൂടെ കാർ പാർക്ക് ചെയ്തതായി കണ്ടെത്തിയ പോലീസ് ഇത് പ്രത്യേക ലോക്കിട്ട് പൂട്ടി.
എന്നാല്‍ അടുത്ത ദിവസം ഈ പൂട്ട് തകർത്തതിന് പൊന്നുരുന്നി സ്വദേശി ദീപക് എം നായരെ(24) പോലീസ് അറസ്റ്റ് ചെയ്തു.
കടവന്ത്ര എസ്ഐ അതുല്‍ രാജിൻ്റെ നേതൃത്വത്തില്‍ പൊന്നുരുക്കി ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് കൈ കാണിച്ചിട്ടും കാർ നിർത്താതെ പോയത്. തുടർന്നുള്ള പോലീസ് അന്വേഷണത്തില്‍ ഈ കാർ പൊന്നുരുന്നി റെയില്‍വേ മാർഷല്‍ യാർഡിന് സമീപം പാർക്ക് ചെയ്ത രീതിയില്‍ കണ്ടെത്തി. തുടർനടപടികള്‍ക്കായി പോലീസ് ലോക്കിങ് സംവിധാനം ഉപയോഗിച്ച് കാറിന് പൂട്ടിട്ടു.
പിറ്റേന്ന് രാവിലെ പോലീസെത്തിയപ്പോള്‍ ഈ പൂട്ട് തകർത്ത നിലയിലായിരുന്നു.തുടർന്ന് ആർസി ഉടമയ്ക്കായി നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ് ചുരുളഴിഞ്ഞത്. വിദേശത്തുള്ള ആർസി ഉടമയുടെ സഹോദരിയുടെ 17 വയസ്സുള്ള മകനാണ് കാറോടിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. എന്നാല്‍ തങ്ങളറിയാതെയാണ് 17 കാരൻ വാഹനമെടുത്തതെന്നാണ് വീട്ടുകാർ പറയുന്നത്.കേസില്‍ കോടതി പ്രതിയെ റിമാൻഡ് ചെയ്തു. കൗമാരക്കാരനോടിച്ച വാഹനത്തിൻ്റെ ആർസി ഉടമയ്ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.






