കോഴിക്കോട്: ട്രെയിനില്‍ ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ ചിത്രം പകര്‍ത്തിയെന്ന പരാതിയില്‍ ഒരാള്‍ പിടിയില്‍. തിരുവനന്തപുരം എരവൂര്‍ സ്വദേശി റെജിയെയാണ് ആര്‍പിഎഫും റെയില്‍വേ പൊലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്
ഫോണില്‍ നിന്നും യുവതിയുടെ ദൃശ്യം കണ്ടെത്തിയതോടെ പോലിസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞദിവസം രാത്രി എറണാകുളം-ഓഖ എക്സ്പ്രസിലായിരുന്നു സംഭവം.
സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനായാണ് പ്രതി സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ട്രെയിനില്‍ യാത്രചെയ്യുന്നതിനിടെ ഷൊര്‍ണൂരില്‍വെച്ചാണ് ഇയാള്‍ യാത്രക്കാരിയുടെ ചിത്രമെടുത്തതെന്നാണ് പരാതി. പരാതിക്കാരിയും സഹോദരിയും ഇവരുടെ മകളും ട്രെയിനില്‍ യാത്രചെയ്യുകയായിരുന്നു. ഇതിനിടെ ഉറങ്ങുകയായിരുന്ന സഹോദരിയുടെയും മകളുടെയും ചിത്രം പ്രതി പകര്‍ത്തിയെന്നാണ് പരാതി. തുടര്‍ന്ന് ഇവര്‍ ടിടിഇയെ വിവരമറിയിക്കുകയായിരുന്നു. ട്രെയിന്‍ കോഴിക്കോട് എത്തിയതോടെ ആര്‍പിഎഫും റെയില്‍വേ പൊലീസും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.






