:മണര്‍കാട്: തകര്‍ന്നടിഞ്ഞ് കുറ്റിയക്കുന്ന് -കാവുംപടി റോഡ്. എന്‍.എച്ച്. 183 നിന്നും മണര്‍കാട് - കിടങ്ങൂര്‍ റോഡിലേക്കു പ്രധാനപ്പെട്ട ഇടനാഴിയായി ഉപയോഗിക്കുന്ന വഴിയാണിത്.
മണര്‍കാട് കവലയിലെ രൂക്ഷമായ ഗതാഗത കുരുക്കില്‍ നിന്നും രക്ഷപ്പെടുന്നതിനുമായി നൂറുകണക്കിനു വാഹനങ്ങളാണ് ഇതു വഴി കടന്നുപോകുന്നത്.
മണര്‍കാട് പള്ളി പെരുന്നാള്‍, ദേവീക്ഷേത്ര ഉത്സവം എന്നീ സമയങ്ങളില്‍ വണ്‍വേ ആയി ഉപയോഗിക്കുന്ന റോഡ് ഓഗസ്റ്റില്‍ റീ-ടാറിങ് എന്ന പേരും പറഞ്ഞ് മെറ്റല്‍ നിരത്തിയിരുന്നു. രണ്ടു കിലോമീറ്റര്‍ ദൂരമാണ് ജെ.സി.ബി. ഉപയോഗിച്ച് രണ്ടു വശവും മാന്തി മെറ്റലിട്ടത്. എന്നാല്‍, ഇപ്പോള്‍ ഇതുവഴിയുള്ള യാത്ര ദുഷ്കരമായിരിക്കുകയാണ്. നിരന്തരം ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുകയാണ്. ഓട്ടോറിക്ഷ പോലുള്ള മറ്റു വാഹനങ്ങളുടെ ടയറുകള്‍ ഈ റോഡില്‍ കൂടി യാത്ര ചെയ്താല്‍ പഞ്ചറാകുന്ന സ്ഥിതിയാണെന്നു ഡ്രൈവര്‍മാര്‍ പറയുന്നു.
കാല്‍നട യാത്രക്കാര്‍ക്ക് ഈ റോഡില്‍ കൂടി യാത്ര ചെയ്യുന്നത് ജീവന് പണയപ്പെടുത്തേണ്ട അവസ്ഥയാണ്്. ഈ റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ തോമസ്, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്് ജിജി മണര്‍കാട് എന്നിവര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.






