കുമരകം: അന്യസംസ്ഥാന തൊഴിലാളികൾ നടത്തിവന്ന ചീട്ടുകളി കേന്ദ്രം കുമരകം പോലീസ് റെയ്ഡ് ചെയ്തു.
മിന്നൽ പരിശോധനയിൽ പിടികൂടിയ 6 പേരിൽ നിന്നും മുപ്പതിനായിരം രൂപയും പിടികൂടി.
അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന കുമ്മനം കളപ്പുരക്കടവ് ഭാഗത്ത് നിന്നാണ് ചീട്ടുകളി സംഘത്തെ പടികൂടിയത്.
ഇവിടെ അന്യ സംസ്ഥന തൊഴിലാളികൾ സംഘം ചേർന്ന് പണം വെച്ച് ചീട്ടുകളി നടത്തുന്നതായി കുമരകം പോലീസിന് രഹസ്യ വിവരം ലഭിച്ചിതിനെ തുടർന്നായിരുന്നു പരിശോധന.
കുമരകം
സി.ഐ പ്രസാദ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരം
എസ്.ഐ പ്രവീൺ പ്രകാശ്,
ഗ്രേഡ് എസ്.ഐ ബസന്ത്, പോലീസുകാരായ ജാക്സൺ, സജയൻ, ഹരി പ്രസാദ്എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധനയും അറസ്റ്റും






