.കോട്ടയം: അന്യായവും മാനദണ്ഡവിരുദ്ധവുമായ സ്ഥലം മാറ്റങ്ങളിലൂടെ ജീവനക്കാരെ മരണത്തിലേക്ക് തള്ളിവിടുന്ന സർക്കാർ നടപടിക്കെതിരെ ഇന്ന് (ആഗസ്റ്റ് 13) ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളിൽ കളക്ടറേറ്റിലേക്കും മാർച്ച് സംഘടിപ്പിക്കും.
കോട്ടയത്ത് കളക്ടറേറ്റ് പരിസരത്ത് ഉച്ചയ്ക്ക് 12 മണിക്ക് നടത്തുന്ന മാർച്ച് സിഐടിയു ജില്ലാ സെക്രട്ടറി കെ അനിൽകുമാർ ഉദ്ഘാടനം ചെയ്യും. പ്രക്ഷോഭത്തിൽ എല്ലാ ജീവനക്കാരും അധ്യാപകരും പങ്കെടുക്കണമെന്ന് എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ അഭ്യർത്ഥിച്ചു.






