കൂരോപ്പട. സംസ്ഥാനസർക്കാരിന്റെ മികച്ച അംഗൻവാടി വർക്കർക്കുള്ള അവാർഡ് നേടിയ ജിപ്സാ സൂസൻ തോമസ് നെ ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ( ഐ എൻ ടി യു സി )പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു. നിയോജക മണ്ഡലം കൺവീനർ എൻ. ജെ. പ്രസാദ് ആധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോമോൻ മാത്യു കുളങ്ങര അവാർഡ് ജേതാവിനെ ആദരിച്ചു. ഐ എൻ റ്റി യു സി ജില്ലാ വൈസ് പ്രസിഡന്റ് ബോബൻ ജോസഫ്, യൂണിയൻ ജില്ലാ പ്രസിഡന്റ് അനിത രാജു, പഞ്ചായത്ത് അംഗങ്ങളായ ടോംസൺ ചക്കു പാറ, കെ. എ. ഫിലിപ്പ്, ജെസ്സിമോൾ ജേക്കബ്, മുംതാസ് എന്നിവർ പ്രസംഗിച്ചു






