ചങ്ങനാശേരി: അയ്യന്‍കാളിയുടെ 163ാം ജന്മദിന മഹോത്സവം 27, 28 തീയതികളില്‍ സചിവോത്തമപുരം എസ്.സി.റസിഡന്‍സ് അസോസിയേഷന്റെയും വിവിധ സമുദായ സംഘടനകളുടെയും സംയുക്ത നേതൃത്വത്തില്‍ അയ്യന്‍കാളി സ്മാരക മന്ദിരത്തില്‍ നടക്കും.
27 ന് 3.30 ന് വിളംബര വാഹന ജാഥ നിധിന്‍രാജ് നഗറില്‍ നിന്നും പുറപ്പെടും. വിവിധ പ്രദേശങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം അയ്യന്‍കാളി സ്മാരകമന്ദിരത്തില്‍ എത്തിച്ചേരും.
5.30 ന് ജന്മദിന സുഹൃദ് സമ്മേളനം കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് എം.എന്‍. മുരളീധരന് നായര്‍ ഉദ്ഘാടനം ചെയ്യും. കെ.എന്‍. മോഹനദാസ് അദ്ധ്യക്ഷത വഹിക്കും. കെ.ഡി.പി. നേതാവ് ശശി പന്തളം മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് കലാസാംസ്കാരിക രംഗത്തെ പ്രമുഖരെ ആദരിക്കും. രാത്രി 9ന് തിരുവാതിര, നാടന്‍ പാട്ട്, കൈകൊട്ടിക്കളി തുടങ്ങിയ കലാപരിപാടികള്‍.
28 ന് 2ന് ജന്മദിന ഘോഷയാത്ര കേളന് കവലയില്‍നിന്നും പുറപ്പെട്ട് 5ന് അയ്യന്‍കാളി സ്മാരകമന്ദിരത്തില്‍ എത്തിച്ചേരും. 5.30ന് ജന്മദിന സമ്മേളനം നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്മാന് പി.എസ്. പ്രേംസാഗര്‍ അധ്യക്ഷത വഹിക്കും. എംഎല്‍എ വിനുജോബ് ജന്മദിന സന്ദേശം നല്‍കും. സാമൂഹ്യ പ്രവര്ത്തകന് റെജിമോന് കുട്ടപ്പന് മുഖ്യപ്രഭാഷണം നടത്തും.പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാകുമാരി സലിമോന്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് പി.കെ. വൈശാഖ്, മുന്‍ കാംകോ ചെയര്മാന് സി.കെ. ശശിധരന്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ആര്.പ്രസന്നന്, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സി.കെ. ബിജുക്കുട്ടന് തുടങ്ങിയവര്‍ പ്രസംഗിക്കും. സത്യജിത് റേ അവാര്‍ഡ് ജേതാവ് ടി. അരുണ്‍കുമാര്‍, സംഗീത പരിപാടികള്‍ക്കു നിരവധി അവാര്‍ഡുകള്‍ നേടിയ പത്താമുട്ടം രഘു, മികച്ച നാടകനടി ലതാ സാജുലാല്‍ തുടങ്ങിയവരെ ആദരിക്കും. സാഹിത്യകാരന് സുകുമാരന്‍ നെല്ലിശേരി പ്രമേയം അവതരിപ്പിക്കും. രാത്രി 10ന് പത്തനാപുരം ഗാന്ധിഭവന് തിയേറ്റര്‍ ഇന്ത്യയുടെ നാടകം കൂട് അവ






