വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കണവാടികൾക്ക് കളി ഉപകരണങ്ങൾ വിതരണം ചെയ്തു. ഉദയനാപുരം പഞ്ചായത്ത് നേരേകടവ് അങ്കണവാടിയിൽ ഔട്ട് ഡോർ കളിഉപകരങ്ങളുടെ വിതരണോദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.ശശികുമാർ നിർവഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് അങ്കണ വാടികളുടെ വികസനത്തിന് മുന്തിയ പരിഗണനയാണ് നൽകുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.ശശികുമാർ പറഞ്ഞു. പരിപാടിയിൽ അധ്യക്ഷത വഹിച്ച
ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി.രാജു ഉദയനാപുരത്തെ അങ്കണവാടികളെല്ലാം ഹൈടെക് ആക്കുന്നതിനുള്ള ശ്രമങ്ങളാണ് പഞ്ചായത്ത് നടത്തി വരുന്നതെന്ന് അഭിപ്രായപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി. ഹരിക്കുട്ടൻ, ടി.എൻ. സിബി,കെ.വി.രഞ്ജന, ഹൈമിബോബി, പി.ജെ.സെബാസ്റ്റ്യൻ, അഡ്വ.എം.ജി.രഞ്ജിത്ത്, പഞ്ചായത്ത് അംഗങ്ങളായ എ. അജിത,സി.എസ്. അഭിജിത്ത്, ശിശു വികസന പദ്ധതി ഓഫീസർ കെ.മൃദുല, ഐസിഡിഎസ് സുപ്പർവൈസർ സി.കെ.സുചിത്ര, അങ്കണവാടി പ്രവർത്തകരായ രമ്യ, ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.






