കോട്ടയം: ജില്ലയിൽ നാളെ (14-08-2026)തെങ്ങണ,അയർക്കുന്നം,പുതുപ്പള്ളി,പൈക തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള അഴകാത്തുപടി ,ഓവേലിൽ പടി, വഴിപ്പടി, കുറുമ്പനാടം , പുന്നാംചിറ, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷനിൽ തിരുവഞ്ചൂർ,പൂവത്തുംമൂട് ,നടുക്കുടി,തിരുവഞ്ചൂർ അമ്പലം,പൂവത്തുംമൂട് പമ്പ് ഹൗസ് എന്നീ ഭാഗങ്ങളിൽ രാവിലെ 8മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ഉദിക്കാമല ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പന്തത്തല, മുത്തോലി, മുത്തോലി ബാങ്ക്, നെയ്യൂർ, കോവേന്ത, മുത്തോലി മഠം, തലക്കുളം, വൈറ്റ് ഹൗസ്, മക്കുതറ, മലയിരുത്തി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൊന്നപ്പൻസിറ്റി ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 2pm വരെ വൈദ്യുതി തുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പണിക്കമറ്റം, കിഴക്കേടത്ത് പടി ട്രാൻസ്ഫോമറുകളിൽ രാവിലെ 9 30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷനിൽ നാളെ (14-8-26) രാവിലെ 8:30am മുതൽ 5:30pm വരെ കോളനി അമ്പലം, SNDP, കേളൻ കവല, പ്ലാമൂട്, ചകിരി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ പൂർണ്ണമായും കനകക്കുന്ന്, മിഷൻപള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:30am മുതൽ 5.30pm വരെ ഭാഗികമായും വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പമ്പ്ഹൗസ്, കരിസ്ഭവൻ ഔട്ട്, കരിസ്ഭവൻ ഇൻ എന്നി ട്രാൻസ്ഫോമറുകളിൽ രാവിലെ 9 30 മുതൽ 1.00 pm വരെ tree കട്ടിങ് നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങും.






