പാലാ: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പാലായില്‍ നാളെ മഹാശോഭായാത്ര നടക്കും.അമ്പാടിയില്‍ കളിച്ചും കുസൃതി കാട്ടിയും വളര്‍ന്ന ഉണ്ണിക്കണ്ണനെയും ഗോപികമാരുടെയും അനുസ്മരിച്ച് ശ്രീകൃഷ്ണ വേഷധാരികളായ ബാലികാബാലന്മാര് മഹാശോഭായാത്രയില്‍ അണിചേരും.
മായവിട്ടുണുരൂ മാനവനായ് വളരൂ എന്നതാണ് ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശം.ഉച്ചകഴിഞ്ഞ് മൂന്നിന് ഇടയാറ്റ് ബാലഗണപതി ക്ഷേത്രത്തില്‍നിന്ന് ആരംഭിക്കുന്ന ശോഭായാത്ര നരസിംഹസ്വാമിക്ഷേത്രത്തില്‍ നിന്നുള്ള ശോഭായാത്രയുമായി ചേര്‍ന്ന് മുരിക്കുംപുഴ എത്തി, മുരിക്കുംപുഴ ദേവീക്ഷേത്രത്തില്‍നിന്ന് ആരംഭിക്കുന്ന ശോഭായാത്രയുമായി ചേര്‍ന്ന് വലിയ പാലം വഴി ഗവ. ആശുപത്രി ഭാഗത്ത് എത്തും. കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രം, വെളളിയേപ്പള്ളി, വെള്ളാപ്പാട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നുള്ള ശോഭായാത്രകളുമായി ഇവിടെ സംഗമിച്ച് നഗരത്തിലെത്തി ളാലം മഹാദേവ ക്ഷേത്രം, കരൂര്‍ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നുള്ള ശോഭായാത്രയുമായി ചേര്‍ന്ന് ളാലം പാലം കവലയിലെത്തി, പാറപ്പള്ളി ഗരുഡത്തുമന ശ്രീധര്‍മ്മശാസ്ത ക്ഷേത്രം, ചെത്തിമറ്റം പുതിയകാവ് ദേവീക്ഷേത്രം എന്നിവിടങ്ങളില്‍നിന്നെത്തുന്ന ശോഭായാത്രകളുമായി ളാലം പാലം ഭാഗത്ത് സംഗമിച്ച് മഹാശോഭായാത്രയായി നഗരംചുറ്റി വൈകിട്ട് 6ന് മുരിക്കുംപുഴ ദേവീ ക്ഷേത്രത്തിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണത്തില്‍ എത്തി സമാപിക്കും. തുടര്‍ന്ന് ഉറിയടി, ഗോപികാനൃത്തം,പാല്‍പ്പായസ വിതരണം എന്നിവയുമുണ്ട്.
ഭരണങ്ങാനം: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി മഹോത്സവം നാളെ ആഘോഷിക്കും. രാവിലെ 6.30 ന് ഭാഗവത പാരായണം, 10 ന് സാന്ദീപനി സംഗീത സഭയുടെ ആഭിമുഖ്യത്തില്‍ സംഗീതജ്ഞന് താമരക്കാട് ഗോവിന്ദന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ ത്യാഗരാജ പഞ്ചരത്നകീര്‍ത്തനാലാപനം, സംഗീതാര്‍ച്ചന, 11 ന് ഗോപൂജ, 11.30 ന് മഹാ പാല്‍പ്പായസ നിവേദ്യം, ഉച്ചപ്പൂജ,1.45 ന് പിറന്നാള്‍ സദ്യ, വൈകിട്ട് 4 ന് ഭരണങ്ങാനം, ഇടമറ്റം, വിളക്കുമാടം, കിഴപറയാര്, അമ്പാറ എന്നിവടങ്ങളില്‍ നിന്ന് ശോഭായാത്ര പുറപ്പെടും. 6.45 ന് ശോഭായാത്ര സംഗമം, ഗോപികാ നൃത്തം,ഭജന, 7.30 ന് ഭക്തി ഗാനസുധ, രാത്രി 12 ന് അഷ്ടമിരോഹിണി പൂജ, ഉണ്ണിയപ്പം നിവേദ്യം.
ഇടമറ്റം: അമ്പാടി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കും.
പൊന്മലദേവീ ക്ഷേത്രത്തില്‍ വൈകിട്ട് 3 ന് ഗോപൂജ, 3.30 ന് ഉറിയടി, 4 ന് ഭരണങ്ങാനം ക്ഷേത്രത്തിലേക്ക് ശോഭായാത്ര, 5 ന് ഇടമറ്റം ജംഗ്ഷനില്‍ ഗോപികാനൃത്തം, ഉറിയടി, 6 ന് വിളക്കുമാടത്തു നിന്നുള്ള ശോഭായാത്രയുമായി സംഗമിച്ച് 6.30 ന് ഭരണങ്ങാനം ക്ഷേത്രത്തില്‍ സമാപിക്കും.
തിടനാട്: ശ്രീകൃഷ്ണ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ തിടനാട് മഹാക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷം നാളെ നടക്കും. രാവിലെ അഭിഷേകം, പൂജകള്‍, 7ന് ശ്രീകൃഷ്ണസ്തുതിയും ഭാഗവതപാരായണവും.
വൈകിട്ട് വിവിധ കേന്ദ്രങ്ങളില്‍നിന്ന് ശോഭായാത്രകള്‍ പുറപ്പെട്ട് തിടനാട് ടൗണില്‍ സംഗമിച്ച് മഹാശോഭായാത്രയായി ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് ദീപാരാധന, അവില് പ്രസാദവിതരണം, ഗോപികാനൃത്തം, ഭക്തിഗാനമേള എന്നിവ നടക്കും. രാത്രി 12ന് അഷ്ടമിരോഹിണി പൂജ.
കുറിച്ചിത്താനം : ദക്ഷിണ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന കുറിച്ചിത്താനം പൂത്തൃക്കോവില് ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തി വിപുലമായി ആഘോഷിക്കും. കൃഷ്ണാവതാരത്തിന്റെ സ്മരണ പുതുക്കി ഭക്തിസാന്ദ്രമായ വിവിധ ചടങ്ങുകളാണ് നാളെ ക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്നത്.
രാവിലെ 4.40 മുതല്‍ അഭിഷേകം, വിശേഷാല്‍ പൂജകള്‍, 6ന് നാമജപം, 11.15ന് ശ്രീകൃഷ്ണാവതാര പാരായണം, പ്രഭാഷണം തുടര്‍ന്ന് 12ന് ജയന്തി ഊട്ട്.
വൈകിട്ട് 6ന് ശോഭായാത്രാ സ്വീകരണം സമീപ പ്രദേശങ്ങളിലെ വിവിധ ക്ഷേത്രങ്ങളില്‍നിന്നുള്ള ശോഭായാത്രകള്‍ ദീപപ്രദക്ഷിണയോടെ പുത്തന്‍കാവില്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് 6.35ന് ദീപാരാധനയും രാത്രി 12ന് അവതാരപൂജ, അഷ്ടപുഷ്പാഭിഷേകം എന്നിവയും നടക്കും. തുടര്‍ന്ന് നിറകൈ സമര്‍പ്പണം.
കുറവിലങ്ങാട്: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തില്‍ വിപുലമായ ആഘോഷപരിപാടികള്‍ നടക്കും. ആഘോഷങ്ങളുടെ ഭാഗമായി രാവിലെ10.30ന് ഉണ്ണിയൂട്ടും നടക്കും.
വൈകിട്ട് 4ന് കുറവിലങ്ങാട് മഹാദേവക്ഷേത്രത്തില്‍നിന്ന് ശോഭായാത്ര പുറപ്പെടും. കോഴാ ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തില്‍ നിന്നുള്ള ഭക്തജനങ്ങളും ആഘോഷത്തില്‍ പങ്കുചേരും.വൈകിട്ട് 6.45ന് ദീപാരാധനയും, രാത്രി 7ന് എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനവും നടക്കും.






