കോട്ടയം: ക്ഷീരകർഷകർക്ക് സാമ്പത്തിക ആശ്വാസവും പിന്തുണയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി അയ്മനം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന കാലിത്തീറ്റ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഹരികുമാർ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ നിഷാ സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ
ബിജി കെ. ജോൺ സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു ശിവപ്രസാദ് ആശംസകൾ അറിയിച്ചു. ക്ഷീരസംഘം സെക്രട്ടറി സുലഭ നന്ദി രേഖപ്പെടുത്തി.
ഈ പദ്ധതിക്കായി അയ്മനം ഗ്രാമപഞ്ചായത്ത്
𝟏𝟐 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
കാലിത്തീറ്റയുടെ വിലയിൽ 𝟓𝟎% സബ്സിഡി ലഭ്യമാക്കുന്നതിലൂടെ ക്ഷീരകർഷകരുടെ സാമ്പത്തിക ഭാരം കുറയ്ക്കാനും ക്ഷീരമേഖലയെ കൂടുതൽ പ്രോത്സാഹിപ്പിക്കാനുമാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ ക്ഷീരമേഖലയേയും അതിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ക്ഷീര കർഷകരെയും ചേർത്തുപിടിച്ചുകൊണ്ട് വികസന - ക്ഷേമ പ്രവർത്തനങ്ങളുമായി അയ്മനം ഗ്രാമപഞ്ചായത്ത് മുന്നോട്ട്.
ക്ഷീരകർഷകർക്ക് കരുത്തായി, ക്ഷീരമേഖലയുടെ വളർച്ചയ്ക്കായി നമുക്ക് ഒരുമിച്ച് മുന്നേറാം എന്ന സന്ദേശമാണ് ഈ പ്രവർത്തനത്തിലൂടെ പഞ്ചായത്ത് മുൻപോട്ട് വെക്കുന്നത്.





