കോട്ടയം: തുടര്‍ച്ചയായ ഓണാവധി ദിവസങ്ങളില്‍ മണ്ണു കടത്തല്‍ വേണ്ട, സ്പെഷല്‍ സ്ക്വാഡ് രൂപീകരിച്ച് പരിശോധിക്കാന്‍ തീരുമാനം.
തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ വരുമ്പോള്‍ അനധികൃത മണ്ണ്, പാറ ഖനനം പതിവാണ്. ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തില്ലെന്ന ഉറപ്പിലാണ് ഇത്തരം കടത്ത്. ഇതിനൊപ്പം അനധികൃത നിലംനികത്തലും ഇത്തരത്തില്‍ മുന്‍കാലങ്ങളില്‍ നടന്നിരന്നു.
ഇത്തവണ ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു കലക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു. അവധി ദിവസങ്ങളില്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ താലൂക്കുകളിലും പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന നടത്തി നിയമലംഘനം കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്കു താലൂക്ക് തലത്തിലുള്ള ഉദ്യോഗസ്ഥരെ വിവരമറിയിക്കാം. സാധിക്കുമെങ്കില്‍ പരാതികള്‍ക്കൊപ്പം ഫോട്ടോ, വീഡിയോ തെളിവുകളും സ്ഥലത്തിന്റെ വിവരങ്ങളും നല്‍കാം.
ഫോണ്‍ നമ്പരുകള്‍
ചങ്ങനാശേരി-9447124237, 0481-2420037
കാഞ്ഞിരപ്പള്ളി-9447193631, 04828-202331
കോട്ടയം-9447196807, 0481-2568007
മീനച്ചില്‍-9447161232, 0482-2212325
വൈക്കം-9447139331, 04829-231331
ലഭിക്കുന്ന പരാതികളില്‍ ഉദ്യോഗസ്ഥര്‍ അടിയന്തര പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും.
ജില്ലയിലെ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് അനധികൃത ഖനനം, കടത്ത്, നിലം നികത്തല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും പൊതുജനങ്ങള്‍ സഹകരിക്കണമെന്നു കലക്ടര്‍ അഭ്യര്‍ഥിച്ചു.






