കോട്ടയം: അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയ്യന്‍കാളി ജയന്തി ആഘോഷം കോട്ടയത്ത് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടത്തി.
സംസ്ഥാനപ്രസിഡന്റ് എസ്. ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. സനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഓര്‍ഗനെസിംഗ് സെക്രട്ടറി എസ്. കൃഷ്ണകുമാര്‍, എകെസിഎച്ച്വൈഎം ജനറല്‍ സെക്രട്ടറി എസ്. കണ്ണന്, സന്തോഷ് മണര്‍കാട്, വി.ആര്. രാജു, ചെല്ലപ്പന് മണര്‍കാട്, രതീഷ് അരീപ്പറമ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
അഖില കേരള ചേരമര്‍ഹിന്ദു മഹാസഭ കോട്ടയം താലൂക്ക് യൂണിയന് സംഘടിപ്പിച്ച അയ്യന്‍കാളി ജന്മദിന ആഘോഷം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കല്ലറ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
യൂണിയന് പ്രസിഡന്റ് പൊന്നപ്പന് കിളിരൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ജി. അശോക് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മഹിളാ ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ലതാ സുരേന്ദ്രന് ജന്മദിന സന്ദേശവും യൂണിയന് സെക്രട്ടറി സുരേന്ദ്രന് പാമ്പാടി യൂണിയന് നയ വിശദീകരണവും നടത്തി. സംസ്ഥാന ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പി.പി. മനോഹരന്, അനീഷ് പാറമ്പുഴ, അനൂപ് പാലയ്ക്കല്‍, പ്രമീള കിളിരൂര്‍, സ്വപ്ന ആര്‍പ്പൂക്കര, ജാനകിയമ്മ ഷിജിമോന്‍, ത്രിവേണി ദിലീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോട്ടയം: ദളിത് സമൂഹത്തിന്റെ സമഗ്രപുരോഗതിക്കായുള്ള പ്രവര്‍ത്തനവും നിയമനിര്‍മാണവും നടത്തേണ്ടത് അനിവാര്യമാണെന്നും അയ്യന്‍കാളി ലോകാരാധ്യനായ സാമൂഹിക പരിഷ്കര്‍ത്താവാണെന്നും സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ കോട്ടയം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ മഹാത്മ അയ്യന്‍കാളി ജയന്തി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബാങ്ക് എംപ്ലോയീസ് ഹാളില്‍ നടന്ന ജന്മദിന സമ്മേളനത്തില്‍ യൂണിയന് പ്രസിഡന്റ് കെ.പി. ബാബു കുമരകം അധ്യക്ഷത വഹിച്ചു. മഹാസഭ പ്രസിഡന്റ് വി.ആര്. രാജു, നാട്ടകം സുരേഷ് എംഎല്‍എ, ജനറല്‍ സെക്രട്ടറി എ.ജെ. രാജന്, മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ്കുമാര്‍, രക്ഷാധികാരി സി.ഡി. മോഹനന്, മഹിളാ സമാജം പ്രസിഡന്റ് ഓമന ശശികുമാര്‍, സെക്രട്ടറി കെ.കെ. ഷൈലജ, ശശികുമാര്‍ വരാപ്പുഴ, ഗായത്രി മനോജ്, ഖജാന്‍ജി സജീവ്, എം.കെ. ഗോപി എന്നിവര്‍ പ്രസംഗിച്ചു.
ഏറ്റുമാനൂർ: ദളിത് സമുദായ മുന്നണി (ഡിഎസ്എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയ്യൻകാളി ജന്മദിനാചരണം നടത്തി. ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വത്സല സോമൻ അധ്യക്ഷത വഹിച്ചു. എ.പി. ജയപ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എം.ഡി. തോമസ്, ജില്ലാ സെക്രട്ടറി ദിലീപ് കൈപ്പുഴ, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. ബാബു, ട്രഷറർ ബേബി അരിപ്പറമ്പ് എന്നിവർ പ്രസംഗിച്ചു.:






