ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ ജന്മഗൃഹത്തിലേയ്ക്കും കുടമാളൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിലേയ്ക്കും ചങ്ങനാശ്ശേരി അതിരൂപതാ ചെറുപുഷ്പമിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 38-ാമത് അൽഫോൻസാ തീർത്ഥാടനം ആഗസ്റ്റ് -1ന് നടത്തപ്പെടും.
'ഒരു ഹ്യദയവും ഒരാത്മാവുമായി കുഞ്ഞുമിഷനറിമാർ..' എന്ന ആപ്തവാക്യവുമായി കുഞ്ഞുമിഷനറിമാർ സുകൃതജപങ്ങൾ ഉരുവിട്ട് തീർത്ഥാടന വഴിയിൽ അണിനിരക്കുന്നു. മിഷൻലീഗ് അംഗങ്ങളുടെ നേത്യത്വത്തിൽ പ്രായഭേദമെന്യേ പതിനായിരങ്ങൾ തീർത്ഥാടനത്തിൽ പങ്കെടുക്കും. അതിരൂപതയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് കാൽനടയായും വാഹനങ്ങളിലും എത്തുന്ന തീർത്ഥാടകർ അൽഫോൻസാ ജന്മഗ്യഹത്തിലും വിശുദ്ധ അൽഫോൻസാമ്മ മാമ്മോ ദീസായും ആദ്യകുർബാനയും സ്വീകരിച്ച കുടമാളൂർ ഫൊറോന പള്ളിയിലും എത്തി അനുഗ്രഹങ്ങൾ സ്വീകരിച്ച് മടങ്ങുന്നു.
തീർത്ഥാടനത്തിന് ഒരുക്കമായി തീർത്ഥാടകർ ഒരു മാസക്കാലമായി പ്രാർത്ഥനകൾ ചൊല്ലിയും നോമ്പനുഷ്ഠിച്ചും ആത്മീയമായി ഒരുങ്ങിയാണ് തീർത്ഥാടനത്തിനെത്തുക. അന്നേ ദിവസം രാവിലെ 5.30 ന് അതിരമ്പുഴ, വെട്ടിമുകൾ, ചെറുവാണ്ടൂർ, കോട്ടയ്ക്കപ്പുറം എന്നീ സ്ഥലങ്ങളിൽ നിന്ന് അതിരമ്പുഴ മേഖലയുടെ തീർത്ഥാടനവും, രാവിലെ 5.45 ന് പാറേൽ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ നിന്ന് ചങ്ങനാശ്ശേരി - തുരുത്തി മേഖലകളുടെ തീർത്ഥാടനവും, രാവിലെ കുടമാളൂർ മേഖലയിലെ വിവിധ ശാഖകളിൽ നിന്നും തീർത്ഥാടകർ 6.45ന് പനമ്പാലം സെൻ്റ് മൈക്കിൾസ് ചാപ്പലിൽ എത്തുന്ന രീതിയിൽ കുടമാളൂർ മേഖലയുടെ പദയാത്രയും ആരംഭിക്കുന്നതോടുകൂടി തീർത്ഥാടനങ്ങൾക്ക് തുടക്കം കുറിക്കും. കോട്ടയം സി. എം. എസ്. ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ നിന്ന് രാവിലെ 8.45 ന് കോട്ടയം, നെടുംകുന്നം, മണിമല, ത്യക്കൊടിത്താനം, ചെങ്ങന്നൂർ മേഖലകളുടെ തീർത്ഥാടനങ്ങളും 10.30 ന് കുറുമ്പനാടം മേഖലയുടെ തീർത്ഥാടനവും ആരംഭിക്കും. ചങ്ങനാശ്ശേരി, തുരുത്തി മേഖലകളുടെ തീർത്ഥാടനം ഉച്ചയ്ക്ക് 2 ന് അൽഫോൻസാ ജന്മഗ്യഹത്തിൽ എത്തിച്ചേരും.
ആലപ്പുഴ, എടത്വാ, പുളിങ്കുന്ന്, ചമ്പക്കുളം മേഖലകളിലെ തീർത്ഥാടകർ വിശുദ്ധ ചാവറയച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന മാന്നാനം ആശ്രമ ദേവാലയത്തിൽ അന്നേ ദിവസം രാവിലെ 9.45ന് എത്തിച്ചേരുന്നതും മദ്ധ്യസ്ഥപ്രാർത്ഥനയിൽ പങ്കെടുക്കുന്നതുമാണ്. തുടർന്ന് തീർത്ഥാടകർ കുടമാളൂരിലേയ്ക്ക് പദയാത്രയായി നീങ്ങും.
മുഹമ്മ മേഖലയിലെ തീർത്ഥാടകർ രാവിലെ 11.00ന് ചെറുപുഷ്പ മിഷൻലീഗ് സ്ഥാപക ഡയറക്ടർ ബഹു. ജോസഫ് മാലിപ്പറമ്പിലച്ചൻ്റെ കബറിടം സ്ഥിതി ചെയ്യുന്ന ആർപ്പൂക്കര ചെറുപുഷ്പം ദൈവാലയത്തിൽ നിന്നും പദയാത്ര ആരംഭിച്ച് 11.30ന് അൽഫോൻസാ ജന്മഗൃഹത്തിൽ എത്തിച്ചേരുന്നു. അമ്പൂരി, തിരുവനന്തപുരം, കൊല്ലം-ആയൂർ മേഖലകളിൽ നിന്നുള്ള തീർത്ഥാടകരും വിവിധസമയങ്ങളിൽ എത്തിചേരും.
തീർത്ഥാടകർക്കുള്ള നേർച്ച ഭക്ഷണം കുടമാളൂർ ഫൊറോന പള്ളിയിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ക്രമീകരിച്ചിട്ടുണ്ട്.
പാർക്കിംഗ് ക്രമീകരണം
കോട്ടയം, നെടുംകുന്നം, മണിമല, ത്യക്കൊടിത്താനം, ചെങ്ങന്നൂർ, കുറുമ്പനാടം മേഖലകളിൽനിന്നും കാൽനടയായി തീർത്ഥാടനത്തിൽ പങ്കെടുക്കുന്നവർ സി.എം.എസ്. സ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങി തീർത്ഥാടനത്തിൽ പങ്കുചേരുമ്പോൾ അവരുടെ വാഹനങ്ങൾ ചുങ്കം വാരിശ്ശേരി കുടയംമ്പടി വഴി മുടിയൂർക്കരപള്ളിയ്ക്ക് സമീപം ചാഴികാടൻ റോഡിൽ പാർക്ക് ചെയ്യുക.
കുട്ടനാട് ആലപ്പുഴ റീജണിൽ നിന്നും തണ്ണീർമുക്കം ബണ്ട് റോഡ് വഴി വരുന്ന വാഹനങ്ങൾ കുട്ടോമ്പുറം വില്ലുന്ന വഴി മാന്നാനത്ത് കെ. ഈ. സ്കൂളിന് സമീപം ആളെ ഇറക്കി കെ. ഈ. സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യുക. കോട്ടയം വഴി വരുന്ന വാഹനങ്ങൾ ഗാന്ധിനഗർ മെഡിക്കൽ കോളേജ് വഴിയോ അടിച്ചിറ അമ്മഞ്ചേരി റോഡിലൂടെയോ മാന്നാനം കെ. ഈ. സ്കൂൾ ഗ്രൗണ്ടിലോ ചാഴികാടൻ റോഡിലോ പാർക്ക് ചെയ്യുക.
കോട്ടയം ഭാഗത്തു നിന്നും തീർത്ഥാടന കേന്ദ്രത്തിലേയ്ക്ക് നേരിട്ട് എത്തുന്ന വാഹനങ്ങൾ അമ്പാടി
ജംഗ്ഷന് മുമ്പ് തീർത്ഥാടകരെയിറക്കി പുളിംചുവട് വഴി കുടമാളൂർ കുമാരനല്ലൂർ റോഡിൽ പാർക്ക് ചെയ്യുക. മെഡിക്കൽ കോളേജ് ഭാഗത്ത് നിന്നുള്ളവർ അമ്പലക്കവലയിൽ ഇറങ്ങി, വാഹനം ചാഴികാടൻ റോഡിൽ പാർക്ക് ചെയ്യുക. കോട്ടയം മെഡിക്കൽ കോളേജ് ബൈപാസിൻ്റെ ഇരുവശങ്ങളിലും ഒരു കാരണവശാലും പാർക്കിംഗ് അനുവദിക്കുന്നതല്ല.
തീർത്ഥാടനദിനം രാവിലെ 7.15ന് അൽഫോൻസാ ജന്മഗൃഹത്തിൽ കുടമാളൂർ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ തീർത്ഥാടന കേന്ദ്രം ആർച്ച് പ്രീസ്റ്റ് വെരി. റവ. ഡോ. ജോയി ജോർജ് മംഗലത്തിൽ വി.കുർബാനയ്ക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ആർച്ച്ബിഷപ്പ് എമരിത്തൂസ് മാർ ജോസഫ് പെരുന്തോട്ടം സന്ദേശം നല്കും. 9.45 നുള്ള വി. കുർബാനയ്ക്ക് അതിരമ്പുഴ ഫൊറോന വികാരി വെരി. റവ. ഫാ. മാത്യൂ പടിഞ്ഞാറേക്കുറ്റ് മുഖ്യ കാർമ്മികത്വം വഹിക്കും. റവ. ഡോ. മാണി പുതിയിടം സന്ദേശം നൽകും.
ഉച്ചയ്ക്ക് 12.00 മണിക്ക് ആലപ്പുഴ മേഖല ഡയറക്ടർ റവ. ഫാ. ജോസഫ് നടുവിലേക്കളം വി.കുർബാനയ്ക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ചങ്ങനാശേരി അതിരൂപതാ പ്രോട്ടോ സിഞ്ചുളൂസ് വെരി.റവ.ഫാ. ആൻ്റണി ഏത്തക്കാട്ട് സന്ദേശം നല്കും. ഉച്ചകഴിഞ്ഞ് 2ന് പാറേൽ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ നിന്നുള്ള ചങ്ങനാശ്ശേരി തുരുത്തി മേഖലകളുടെ പ്രധാന തീർത്ഥാടന പദയാത്രയെ ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ സ്വീകരിച്ച് സന്ദേശം നൽകും. വൈകിട്ട് 3.00 നുള്ള വിശുദ്ധകൂർബാനയ്ക്ക് മിഷൻലീഗ് ഡയറക്ടർ റവ. ഡോ. വർഗീസ് പുത്തൻപുരയ്ക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. ചങ്ങനാശ്ശേരി അതിരൂപതാ സിഞ്ചെളൂസ് വെരി. റവ. ഡോ. സ്കറിയാ കന്യാകോണിൽ സന്ദേശം നല്കും. തുടർന്ന് മുൻകാല ഭാരവാഹികളുടെ സമ്മേളനം നടക്കും.
കുടമാളൂർ പള്ളിയിൽ രാവിലെ 5:15 ന് വി. കുർബാനയോടുകൂടി തിരുക്കർമ്മങ്ങൾ ആരംഭിക്കും. കുടമാ ളൂർ മേഖലാ ഡയറക്ടർ റവ. ഫാ. സിറിൾ കളരിക്കൽ കാർമ്മികനായിരിക്കും. 10.30നുള്ള വിശുദ്ധകുർബാനയ്ക്ക് മണിമല മേഖല ഡയറക്ടർ റവ. ഫാ.ടോണി മണിയഞ്ചിറ മുഖ്യ കാർമ്മികത്വം വഹിക്കുകയും സി.എം.എൽ. കേരള സംസ്ഥാന ഡയറക്ടർ റവ. ഫാ. ഷിനോജ് പി. ഫിലിപ്പ് പുന്നക്കൽ സന്ദേശം നല്കുകയും ചെയ്യും. 12.00 നുള്ള വി. കുർബാനയ്ക്ക് കുറുമ്പനാടം മേഖല ഡയറക്ടർ റവ. ഫാ. ജോസഫ് കഴുന്നുകണ്ടത്തിൽ വിശുദ്ധകുർബാനയ്ക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 3.15 ന് ചങ്ങനാശ്ശേരി മേഖല ഡയറക്ടർ റവ.ഫാ. ജോൺസൺ മുണ്ടു വേലിൽ വിശുദ്ധകൂർബാനയ്ക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.
മാന്നാനം ആശ്രമദൈവാലയത്തിൽ രാവിലെ 10:15 ന് മാന്നാനം ആശ്രമ റെക്ടർ & പ്രിയോർ വെരി. റവ. ഫാ. ജോസഫ് വട്ടപറമ്പിൽ സി.എം.ഐ. മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.
വെരി. റവ. ഡോ. ജോയി ജോർജ് മംഗലത്തിൽ, ഫാ.ഡോ. വർഗീസ് പുത്തൻപുരയ്ക്കൽ, വെരി. റവ. ഫാ. ജോസഫ് വട്ടപറമ്പിൽ, സി.എം.ഐ, റവ. ഫാ. സെബാസ്റ്റ്യൻ മാമ്പറ, റവ. ഫാ. ആൻ്റണി കിഴക്കേതലയ്ക്കൽ, റവ. ഫാ. സിറിൾ കളരിക്കൽ, റവ. ഫാ. ജോസ് പറപ്പള്ളിയിൽ, റവ. സി. എൽസിൻ എഫ്.സി.സി., റവ. സി. ജെസ്ലിൻ ജെ.എസ്., റവ. സി. മേരി റോസ് ഡി.എസ്.എഫ്.എസ്., ജോൺസൺ കാഞ്ഞിരക്കാട്ട്, സാലിച്ചൻ തുമ്പേക്കളം, ബോബി തോമസ്, ഒഫേൽ ബിനോയ് കുര്യൻ, റ്റിൻ്റോ സെബാസ്റ്റ്യൻ, ജോസഫ് മാത്യൂ തോമസ്, എബിൻ ജോസഫ്, ലൂക്ക് അലക്സ്, കെ.പി. മാത്യൂ, ജെറിൻ ജോസഫ്, ജുവാന മേരി ജോമോൻ, നേഹ ഷൈൻ, മിനി തോമസ്, ഷോൺ മരിയ ഷൈജു, റോഹൻ ബെന്നി, ജോയൽ ജോൺ, ഷെബിൻ ആൻ്റണി, ജാസ്മിൻ സെബാസ്റ്റ്യൻ, അലൻ മാത്യു, ജോസഫ് തോമസ്, ജെറി ചാക്കോ ജാക്സൺ, ജെഫിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ തീർത്ഥാടനത്തിൻ്റെ ക്രമീകരണങ്ങൾക്കായി പ്രവർത്തിച്ചുവരുന്നു.
വെരി. റവ. ഡോ. ജോയി ജോർജ്ജ് മംഗലത്തിൽ (ആർച്ച് പ്രീസ്റ്റ് കുടമാളൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രം)
സാലിച്ചൻ തുമ്പേക്കളം ഫോൺ - 9495706357
(അതിരൂപതാ തീർത്ഥാടന ജോയിൻ്റ് കൺവീനർ)
റ്റിന്റോ സെബാസ്റ്റ്യൻ
ഫോൺ - 9061850088
(അതിരൂപത ഓർഗനൈസിംഗ് പ്രസിഡന്റ്)
റവ. ഡോ. വർഗീസ് പുത്തൻപുരയ്ക്കൽ (CML അതിരൂപത ഡയറക്ടർ)
ജോൺസൺ കാഞ്ഞിരക്കാട്ട്
9947806518
(അതിരൂപതാ തീർത്ഥാടന കൺവീനർ)
എബ്രാഹം കുര്യൻ (കുടമാളൂർ തീർത്ഥാടന കൺവീനർ)






