തലയോലപറമ്പ് : ഇടതുപക്ഷത്ത് ഉറച്ചു നിന്നിരുന്ന തൊഴിലാളികൾ ഇടതുപക്ഷത്തെ കൈവിട്ടതിന്റെ ഫലമാണ് പിണറായി സർക്കാരിന് നേരിട്ട വൻ പരാജയമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ഫിലിപ്പ് ജോസഫ്. വൈക്കം താലൂക്ക് ഓട്ടോടാക്സി ഡ്രൈവേഴ്സ് യൂണിയൻ സന്മേളനം തലയോലപ്പറമ്പ് ഗവൺമെൻ്റ് യുപിസ്കൂളിൽ ഉദ്ലാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.യൂണിയൻ പ്രസിഡന്റ് പി.വി.പ്രസാദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ.ഷിബു,ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി എം.വി.മനോജ്, ജില്ലാപഞ്ചായത്തംഗം വിജയമ്മബാബു, ഐഎൻടിയുസി റീജണൽ പ്രസിഡന്റ് അഡ്വ.പി.വി.സുരേന്ദ്രൻ, യൂണിയൻ ജനറൽ സെക്രട്ടറി എം.ആർ.ഷാജി. ജില്ലാ ഭാരവാഹികളായ പ്രീതരാജേഷ്. ഇടവട്ടം ജയകുമാർ . ജോർജ് വർഗീസ്,കെ.വി. ചിത്രാംഗദൻ ,കെ.എൻ.വേണുഗോപാൽ .. കെ.സുരേഷ്കുമാർ, യൂണിയൻ താലൂക്ക് ഭാരവാഹികളായ സി.ജി.ബിനു, അശോകൻ കൂമ്പേൽ,ബി.ഷാജി,സന്തോഷ് ചക്കനാടൻ,ബാബുമംഗലത്ത് .ശശി പൂതക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു.






