കുമരകം : കുമരകം കലാഭവൻ
ആഭിമുഖ്യത്തിൽ കലാ സംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ പാട്ട്കൂട്ടം 3 -ാം വർഷം നവംബർ 22 ഞായറാഴ്ച 2.30 ന് രാമദേവജയം എന്ന പേരിൽ പാട്ട്കൂട്ടം സംഘടിപ്പിക്കുന്നു. പാട്ട്കൂട്ടം സുപ്രിദ്ധ ഗായകനും സൂര്യാ- അമൃത ടി വി ഫെയിം വൈക്കം സാബു ഉദ്ഘാടനം ചെയ്യും.
കലയാകട്ടെ ലഹരി എന്ന സന്ദേശം ഉയർത്തി വയലാർ - ദേവരാജൻ മാസ്റ്റർ -ജയൻ എന്നിവരുടെ സ്മരണാഞ്ജലിയായി
കുമരകം കലാഭവൻ സംഘടിപ്പിക്കുന്ന സംഗീത കൂട്ടായ്മയിൽ ഗാനങ്ങൾ ആലപിക്കുന്നതിന് ഏവർക്കും അവസരം ഒരുക്കിയതായി പ്രസിഡൻ്റ് എം. എൻ ഗോപാലൻ ശാന്തിയും സെക്രട്ടറി എസ്.ഡി പ്രേംജിയും അറിയിച്ചു






