ചിങ്ങവനം:
നാട്യഗൃഹ ഡാൻസ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ ചിങ്ങവനത്തു വൈവിദ്ധ്യമാർന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു.
രാവിലെ പൂക്കളമിടീലിന് തുടക്കം കുറിച്ചുകൊണ്ട് കലാമണ്ഡലം ആശാപ്രദീപ് ആഘോഷപരിപാടികളുടെ ഉത്ഘാടനം നിർവഹിച്ചു.
തുടർന്ന് കുട്ടികളും രക്ഷകർത്താക്കളും പങ്കെടുത്ത വിവിധ മത്സരങ്ങൾ അരങ്ങേറി. അതിൽ കൊച്ചുകുട്ടികളുടെ വടം വലികാഴ്ചക്കാരെ ഏറെ ത്രസ്സിപ്പിച്ചു.
തുടർന്ന് വൈകുന്നേരം നടന്ന ഓണവട്ടം ശ്രദ്ധേയമായിരുന്നു. നാട്യഗൃഹ ഡാൻസ് അക്കാഡമി ചെയർമാൻ മോഹൻ ഡി കുറിച്ചി ഓണ സന്ദേശം നൽകി ഉത്ഘാടനം നിർവഹിച്ചു. സെക്രട്ടറി ടി. എസ്. വിജയകുമാർ, കലാമണ്ഡലം ആശാപ്രദീപ്, പി. ആർ. പ്രദീപ്, രഘുകുമാർ, അശോകൻ. ജി, രാജീവ്, രജനി, സുജാത ടീച്ചർ തുടങ്ങിയവർ ഓണവട്ട സംസാരത്തിൽ പങ്കാളികളായി. മത്സരത്തിൽ പങ്കാളികളായ മുഴുവൻ പേർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.






