വൈക്കം: ഗ്രീൻ പവർ സൊലുഷൻസ് 14ാമത് ബ്രാഞ്ച് ഓഫീസ് വൈക്കം വലിയകവലയിൽ കാനറാ ബാങ്കിന് സമീപം പ്രവർത്തനം ആരംഭിച്ചു.വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾസലാം റാവുത്തറിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. വൈദ്യുതി ക്ഷാമം പരിഹരിക്കാൻ പ്രകൃതി സൗഹൃദപരമായി ഉൽപാദിപ്പിനാകുന്ന സോളാർ എനർജി സർക്കാർ സബ്സിഡിയോടെ സ്ഥാപിക്കുന്നതിന് ഉപഭോക്താക്കൾ ശ്രമിക്കണമെന്ന് കെ. ബിനിമോൻ അഭിപ്രായപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം യൂണിറ്റ് പ്രസിഡൻ്റ് പി.ശിവദാസ് , സിപിഎം വൈക്കം ഏരിയ സെക്രട്ടറി പി.ശശിധരൻ, വൈക്കംനഗരസഭ കൗൺസിലർ എസ്. ഹരിദാസൻനായർ , എസ്ബിഐ ചീഫ് മാനേജർദീപ ആർ.പണിക്കർ,
ഗ്രീൻ പവർ സൊലുഷൻസ് മാനേജിംഗ് ഡയറക്ടർ മായ ഇ.ബി. ശ്രീകുമാർ, ഹരീഷ് ജി.മേനോൻ,ബ്രാഞ്ച് മാനേജർ രാജീവ് സി. നായർ തുടങ്ങിയവർ പ്രസംഗിച്ചു






