വൈക്കം: മൂത്തേടത്തു കാവ് പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിനും അഷ്ടമി രോഹിണി മഹോൽസവത്തിനും തുടക്കമായി. ഭദ്രദീപ പ്രകാശനം നിർവഹിച്ച മള്ളിയൂർ പരമേശൻ നമ്പൂതിരി ഭക്ത വത്സലനായ ശ്രീകൃഷ്ണനെ ഉറക്കെ ഭജിച്ചാൽ ദുഃഖദുരിതങ്ങളിൽ നിന്ന് ഭഗവാൻ കരകയറ്റുമെന്ന് അനുഗ്രഹപ്രഭാണത്തിൽ പറഞ്ഞു. മേൽശാന്തി എ.വി.ഗോവിന്ദൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി എ. ജി. വാസുദേവൻ നായർ എന്നിവർ നേതൃത്വം നല്കി.വെൺമണി പരമേശ്വരൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. ചടങ്ങുകൾക്ക് തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും. സെപ്തംബർ രണ്ടിന് വൈകുന്നേരം അഞ്ചിനാണ് രുഗ്മിണി സ്വയംവരം . മൂന്നിന് വൈകുന്നേരം 5.30 ന് ഉദയനാപുരം തേരോഴി ഹരിയുടെ പ്രമാണത്തിൽ 50 ൽ പരം കലാകാരൻമാർ പങ്കെടുക്കുന്ന പാണ്ടിമേളവും എട്ടിന് ശ്രീസത്യം ശ്രീകുമാറിന്റെ ഭക്തി ഗാന തരംഗവും ഉണ്ടായിരിക്കും.
അഷ്ടമി രോഹിണി ദിനമായ സെപ്തംബർ നാലിന് രാവിലെ നാലിന് അഷ്ടമി രോഹിണി ദർശനം ഒൻപതിന് ദമ്പതി പൂജ 11ന് പാൽകുടം വരവ് 11.30ന് ഉറിയടി 12ന് പാൽകുട അഭിഷേകം 12.30ന് ജന്മാഷ്ടമി സദ്യ വൈകുന്നേരം6.15 ന് വിശേഷാൽ ദീപാരാധന, ദീപ കാഴ്ച 6.30 ന് താലപ്പൊലി, പാൽക്കാവടി വരവ് ഏഴിന് നൃത്തസന്ധ്യ 11.30 ന് ജന്മാഷ്ടമി പൂജ എന്നിവയും നടക്കും.
ക്ഷേത്ര കാര്യദർശി ആനത്താനത്തില്ലത്ത് എ.ജി. വാസുദേവൻ നമ്പൂതിരി നേതൃത്വം നല്കും






