കുമരകം: കുമരകത്ത് റോഡിലേക്ക് ചാഞ്ഞുനിന്ന് വാഹനയാത്രക്കാർക്ക് അപകടഭീഷണിയുയർത്തിയിരുന്ന തണൽമരം മുറിച്ചുനീക്കി.
കുമരകം പള്ളിച്ചിറയിൽ നിരവധി വാഹനങ്ങൾ മരത്തിൽ ഇടിച്ച് അപകടത്തിൽപ്പെടാൻ ഇടയാക്കിയിരുന്ന മരമാണ് ഇന്ന്മുറിച്ചുമാറ്റിയത്.
ഇതോടൊപ്പം അപകടസാധ്യതയുണ്ടായിരുന്ന ചില മരങ്ങളുടെ ശിഖരങ്ങളും വെട്ടിമാറ്റി.
പ്രദേശത്ത് ഇനിയും നിരവധി തണൽമരങ്ങൾ അപകടാവസ്ഥയിൽ തുടരുന്നുണ്ട്. റോഡ് വികസനത്തിന്റെ ഭാഗമായി ഇവയും മുറിച്ചുനീക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
റോഡരികിലെ അപകടഭീഷണിയുള്ള മരങ്ങൾ സമയബന്ധിതമായി നീക്കം ചെയ്യുന്നത് വാഹനയാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷയ്ക്ക് ഏറെ സഹായകരമാകും.





