play-sharp-fill
കോട്ടയം കാനത്ത് ചെത്തുതൊഴിലാളിയെ കല്ലിന് ഇടിച്ച് കൊന്നു ; പ്രതി കഞ്ചാവ് മാഫിയയിൽ പെട്ട ആൾ എന്ന് സംശയം ; കടയിനിക്കാട് ഷാപ്പിലെ ചെത്തുതൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട ബിജു

കോട്ടയം കാനത്ത് ചെത്തുതൊഴിലാളിയെ കല്ലിന് ഇടിച്ച് കൊന്നു ; പ്രതി കഞ്ചാവ് മാഫിയയിൽ പെട്ട ആൾ എന്ന് സംശയം ; കടയിനിക്കാട് ഷാപ്പിലെ ചെത്തുതൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട ബിജു

സ്വന്തം ലേഖകൻ

കോട്ടയം : കാനത്ത് ചെത്തുതൊഴിലാളിയെ കല്ലിന് ഇടിച്ച് കൊന്നു.പ്രതി കഞ്ചാവ് മാഫിയയിൽ പെട്ട ആളെന്ന് സംശയം. വൈകുന്നേരം 5 മണിയോട് കൂടി കാനം വെട്ടുവേലിയിൽ ആയിരുന്നു സംഭവം.

കറിയാപ്പറമ്പിൽ ബിജുവിനെയാണ് കല്ലിന് ഇടിച്ച് കൊലപ്പെടുത്തിയത്. കടയിനിക്കാട് ഷാപ്പിലെ ചെത്തുതൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട ബിജു. മുൻവൈരാഗ്യത്തെ തുടർന്നാണ് അയൽവാസിയായ യുവാവ് ബിജുവിനെ കരിങ്കല്ലിന് ഇടിച്ചു കൊലപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി  കൊലപാതകത്തിന് ശേഷം വാർഡ് മെമ്പറോട് താൻ ഒരാളെ കൊന്ന് തളളിയിട്ടുണ്ട് എന്ന് പറഞ്ഞു. തുടർന്നുള്ള അന്വേഷണത്തിലാണ് ബിജുവിൻ്റെ ശരീരം കണ്ടെത്തിയത് എന്നും നാട്ടുകാർ പറഞ്ഞു. കറുകച്ചാൽ പേലീസ് സംഭവസ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.

നിലത്തു വീണ ബിജുവിന്റെ തലയ്ക്ക് കരിങ്കല്ലുകൊണ്ട് ഇടിച്ച ശേഷം അപ്പു ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ ചാമംപതാൽ ഭാഗത്തു നിന്നുമാണ് പോലീസ് പിടികൂടിയത്. രക്തം വാർന്നു റോഡിൽ കിടന്ന ബിജു സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവർ തമ്മിൽ മുൻപും തർക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഭാര്യ: തങ്കമ്മ , മക്കൾ : ബിജേഷ്,അഭിലാഷ്.