play-sharp-fill
അമിത ജോലിഭാരം ; വൈക്കത്ത് കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് സീനിയർ സൂപ്രണ്ട് മരിച്ച നിലയിൽ ; മൃതദേഹം കണ്ടെത്തിയത് വൈക്കം അക്കരപ്പാടത്ത് മൂവാറ്റുപുഴയാറിന്റെ കൈവഴിയിൽ ; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വൈക്കം പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: വൈക്കത്ത് കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് സീനിയർ സൂപ്രണ്ട് ശ്യാം കുമാറിന്റെ മൃതദേഹം കണ്ടെത്തി. വൈക്കം അക്കരപ്പാടത്ത് മൂവാറ്റുപുഴയാറിന്റെ കൈവഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.

വൈക്കം പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയിലെത്തിച്ച് ആശുപത്രിയിലാക്കി.രണ്ട് ദിവസം മുൻപ് ശ്യാം കുമാറിനെ കാണാനില്ല എന്ന പരാതിയുമായി കുടുംബം വൈക്കം പൊലീസിനെ സമീപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്യാം കുമാർ അമിത ജോലിഭാരം നേരിട്ടിരുന്നുവെന്നും പരാതിയിൽ കുടുംബം ആരോപിച്ചിരുന്നു. വൈക്കത്ത് എഇഒയുടെ ചുമതല വഹിച്ചിരുന്നതും ശ്യാം കുമാർ ആയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.