play-sharp-fill
വ്യാജ രേഖകളുണ്ടാക്കി ബാങ്കില്‍ സമർപ്പിച്ച്‌ പണം തട്ടി ; കാണക്കാരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ബാലകൃഷ്ണ വാര്യർക്ക് 12 വർഷം തടവും 1,30,000 രൂപ പിഴയും വിധിച്ച് കോട്ടയം വിജിലൻസ് കോടതി

വ്യാജ രേഖകളുണ്ടാക്കി ബാങ്കില്‍ സമർപ്പിച്ച്‌ പണം തട്ടി ; കാണക്കാരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ബാലകൃഷ്ണ വാര്യർക്ക് 12 വർഷം തടവും 1,30,000 രൂപ പിഴയും വിധിച്ച് കോട്ടയം വിജിലൻസ് കോടതി

കോട്ടയം : കാണക്കാരിയിൽ വ്യാജ രേഖയുണ്ടാക്കി പണം തട്ടിയ സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് 12 വർ‍ഷം തടവും പിഴയും. കാണക്കാരി മുൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായ ബാലകൃഷ്ണ വാര്യരെയാണ് രണ്ട് കേസ്സുകളിലായി ആകെ 12 വർഷം കഠിന തടവിനും 1,30,000 രൂപ പിഴ ഒടുക്കുന്നതിനും കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചത്.

2005 ആഗസ്റ്റ് മുതല്‍ 2006 സെപ്തംബർ വരെയുള്ള രണ്ട് സാമ്ബത്തിക വർഷങ്ങളില്‍ കാണക്കാരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ബാലകൃഷ്ണ വാര്യർ, വ്യാജ രേഖകളുണ്ടാക്കി കാണക്കാരി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ സമർപ്പിച്ച്‌ ആകെ 1,20,958 രൂപ സ്വന്തം പേരില്‍ മാറിയെടുത്തുവെന്നാണ് കേസ്. ഇത് സംബന്ധിച്ച്‌ കോട്ടയം വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് രണ്ട് കേസുകളിലാണ് കഴിഞ്ഞ ദിവസം ശിക്ഷാ വിധി വന്നത്. രണ്ട് സാമ്ബത്തിക വർഷങ്ങളില്‍ നടന്ന ക്രമക്കേട് ആയതിനാല്‍ വിജിലൻസ് നല്‍കിയ രണ്ട് കേസ്സുകളിലും ബാലകൃഷ്ണ വാര്യർ കുറ്റക്കാരനാണെന്ന് വിജിലൻസ് കോടതി കണ്ടെക്കുകയായിരുന്നു.

ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതിയെന്ന് വിധിന്യായത്തില്‍ പറയുന്നുണ്ട്. കോട്ടയം വിജിലൻസ് മുൻ ഡി.വൈ.എസ്.പി കൃഷ്ണ കുമാർ.പി രജിസ്റ്റർ ചെയ്ത് കേസില്‍ അന്ന് ഇൻസ്പെക്ടറായിരുന്ന പയസ് ജോർജ്ജാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ശ്രീകാന്ത് കെ.കെ ആണ് കോടതിയില്‍ ഹാജരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group