
കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഭാരതത്തിന്റെ ധീര സൈനികർക്കും അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ത്രിവർണ സ്വാഭിമാൻ യാത്ര കോട്ടയത്ത് നടന്നു.
കളക്ടറേറ്റ് വളപ്പിലുള്ള കാർഗിൽ യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് യാത്ര ആരംഭിച്ചത്. ബിജെപി വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാൽ, സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി, സംസ്ഥാന സെൽ കോ ഓർഡിനേറ്റർ അശോകൻ കുളനട, സംസ്ഥാന സമിതി അംഗം ഏറ്റുമാനൂർ രാധാകൃഷ്ണൻ, വിമുക്ത ഭാടന്മാരായ ജോയി കല്ലറ, ജോസ് പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ജിജി ജോസഫ്, സംസ്ഥാന സമിതി അംഗങ്ങളായ കെ ഗുപ്തൻ, പ്രൊഫ. ബി വിജയകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ് രതീഷ്, ലാൽ കൃഷ്ണ, ജില്ലാ വൈസ് പ്രസിഡന്റ്മാരായ ടി എൻ ഹരികുമാർ, എൻ കെ ശശികുമാർ,ശ്രീജിത്ത് കൃഷ്ണൻ, ലേഖ അശോകൻ, ആന്റണി അറയിൽ, സജി എസ് തെക്കേൽ ജില്ലാ സെക്രട്ടറിമാരായ പി ആർ സുഭാഷ്, രൂപേഷ് ആർ മേനോൻ, സുദീപ് നാരായണൻ, ജില്ലാ ട്രഷറർ ലിജി വിജയകുമാർ, ജില്ലാ മീഡിയ സെൽ കൺവീനർ ഗിരീഷ് കുമാർ, ജില്ലാ സോഷ്യൽ മീഡിയ കൺവീനർ ആനന്ദ് പ്രേംകുമാർ, പി ജി ബിജുകുമാർ, അരുൺ മൂലേടം, മണ്ഡലം പ്രസിഡന്റുമാർ, മറ്റു ജില്ലാ മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി

Whatsapp Group 1 | Whatsapp Group 2 |Telegram Group