video
play-sharp-fill

 ഇടതും വലതും എംപിമാരും എം എൽഎമാരും മന്ത്രിമാരും ഭരിച്ചിട്ടും കോട്ടയം നഗരത്തിൽ നല്ല നടപ്പാതയില്ല: കാൽനടക്കാർ എവിടെപ്പോകും: സുപ്രീം കോടതി നിർദ്ദേശിച്ച ഭിന്നശേഷി സൗഹൃദ നടപ്പാത എവിടെ ?

Spread the love

കോട്ടയം: സാക്ഷര നഗരമായ കോട്ടയത്ത് ഒരു നല്ല നടപ്പാതയില്ല. കോട്ടയം നഗരത്തിന്റെ ഏറ്റവും വലിയ ഒരു ശാപമാണിത്. നഗരത്തിലെത്തുന്ന പുറം നാട്ടുകാര്യം കോട്ടയത്തുകാരുമെല്ലാം ഒരുപോലെ ഭരണ വർഗത്തെ ശപിക്കുകയാണ്.

ഇടതും വലതുമെല്ലാം മാറി മാറി ഭരിച്ചിട്ടും കോട്ടയം നഗരഹൃദയത്തിലൂടെ കാൽ നടക്കാർക്കു പോലും നടക്കാൾ കഴിയില്ല.

കഴിഞ്ഞ ദിവസമാണ് ഭരണഘടനയുടെ 21ാം വകുപ്പനുസരിച്ചു തടസ്സങ്ങളില്ലാതെ ഭിന്നശേഷി സഹൃദപരമായ നടപ്പാതകൾ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിർദേശിച്ചത്. ശരിയായ നടപ്പാതകൾ ഇല്ലാത്തതിനാൽ ഉണ്ടാവുന്ന അപകടങ്ങൾ പരിഗണിച്ചാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതി ഇങ്ങനെ നിർദ്ദേശിച്ചത്. കോട്ടയം പട്ടണത്തിന്റെ ഹൃദയഭാഗത്ത് ഭിന്നശേഷിക്കാർക്കല്ല, ആർക്കും തന്നെ നടക്കാൻ പറ്റിയ നടപ്പാതകളില്ല. എല്ലാ റോഡുകളിലും നടപ്പാതകൾ പൊട്ടിപൊളിഞ്ഞു നടക്കാൻ ആവാത്തനിലയിലാണ്.,

ദേവസ്വം ആഫീസിനു മു ന്നിൽ ഒടിഞ്ഞമരം വെട്ടിയിട്ടിരിക്കുന്നു. ഗാന്ധിസ്‌ക്വയറിനു സമീപം ലൈബ്രറി കെട്ടിടത്തിനോട് ചേർന്ന് നടപ്പാത പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

അവിടെയും ഇവിടെയുമായി ചിലയിടത്ത് നാപ്പാതയുണ്ട്. പക്ഷേ അതൊക്കെ പ്രാധാന്യമില്ലാത്തതാണ്.
നടപ്പാതയിലെ അനധികൃത കച്ചവടവും കാൽനടക്കാരെ വലയ്ക്കുന്നുണ്ട്.
കേരളത്തിൽ കോട്ടയം നഗരത്തിൽ മാത്രമായിരിക്കും ഇത്രയധികം പെട്ടിക്കടകൾ ഉണ്ടാവുക. നഗരസഭാ അധികാരികളുടെ ഒത്താശയാണ് ഇതിന് കാരണം.