നാഗർകോവിൽ: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി 20 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും 25,000 രൂപയും കവര്‍ന്നു.
വടിവീശ്വരത്തിന് സമീപം തേരടിമൂട് സ്വദേശി ചിന്നമ്മയെയാണ് (78) വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെണ്മക്കളുടെ വിവാഹശേഷം വീട്ടില്‍ തനിച്ചായിരുന്നു ചിന്നമ്മയുടെ താമസം.
ഞായറാഴ്ച ഉച്ചയോടെ ഒരു മകള്‍ പതിവുപോലെ ചിന്നമ്മയ്ക്ക് ആഹാരം നല്കാന് വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് വൈകീട്ടോടെ രണ്ടാമത്തെ മകള്‍ എത്തിയപ്പോഴാണ് കൈകള്‍ കൂട്ടിക്കെട്ടിയ നിലയിൽ രക്തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹം കണ്ടത്. നിലയിലായിരുന്നു
ചിന്നമ്മ ധരിച്ചിരുന്ന ആഭരണങ്ങളും അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണ്ണവുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കവര്‍ച്ച നടത്താന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.






