മലയാളത്തിലെ യുവഗായകര്ക്കിടയില് ഏറ്റവുമധികം സൗഹൃദം കാത്തുസൂക്ഷിക്കുന്ന രണ്ടുപേരാണ് വിധു പ്രതാപും സിതാര കൃഷ്ണകുമാറും. മ്യൂസിക് റിയാലിറ്റി ഷോകളില്‍ ജഡ്ജിംഗ് പാനലില്‍ ഒരുമിച്ച് എത്തിയതോടെയാണ് ഇവര്‍ക്കിടയിലുള്ള ആഴത്തിലുള്ള സൗഹൃദം പ്രേക്ഷകരും കണ്ടറിഞ്ഞത്. വിധുപ്രതാപിന്റെയും സിതാരയുടെയും കുടുംബങ്ങള്‍ തമ്മിലും ആഴത്തില്‍ പതിഞ്ഞൊരു ഇഴയടുപ്പമുണ്ട്.
ഇപ്പോഴിതാ വിധുപ്രതാപിന്റെ ജന്മദനത്തില്‍ ഹൃദ്യമായ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് സിതാര.
സിതാരയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:-
'' ഞങ്ങളുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ശബ്ദങ്ങളിലൊന്നിനും മികച്ച കലാകാരന്മാരിലൊരാളും... എന്നാല്‍ എനിക്ക് അതിലും എത്രയോ മേലെയാണ്. സഹപ്രവര്‍ത്തകനായി തുടങ്ങി സുഹൃത്തായി മാറിയ, ഒടുവില്‍ നിശബ്ദമായിത്തന്നെ കുടുംബാംഗമായിത്തീര്‍ന്ന ഒരാള്‍. ഒരുപക്ഷേ ജീവിതത്തില്‍ എനിക്ക് കിട്ടാതെ പോയ, എന്നാല്‍ സംഗീതം എനിക്ക് തിരികെ തന്ന സ്വന്തം സഹോദരന്. നിങ്ങള്‍ക്ക് എപ്പോഴും ജീവിതത്തില്‍ ഏറ്റവും നല്ലത് മാത്രം ആശംസിക്കുന്നു.
NB:ഞാന്‍ പാവം ആയത് എന്ത് ഭാഗ്യം അല്ലെ എടാ വിധുച്ചേട്ടാ! അല്ലെങ്കി എന്തൊക്കെ എഴുതി വച്ചേനെ ഇപ്പൊ!!! Happy birthday dear !!! '' . എന്നാണ് സിത്താര കുറിച്ചത്. വിധു പ്രതാപിനൊപ്പമുളള ചിത്രവും സിതാര പങ്കുവച്ചിട്ടുണ്ട്.






