വൈക്കം: വൈക്കം കായലോരത്തെ കുട്ടികളുടെ പാർക്കില്‍ കുട്ടികളില്‍ കൗതുകം ജനിപ്പിക്കാൻ ഇനി മൃഗ രാജൻസിംഹവും.
മൂന്നരയടിയോളം ഉയരമുള്ള സിംഹത്തിന്റെ പ്രതിമയാണ് പഴയ ബോട്ട് ജെട്ടിക്ക് സമീപത്തെ പാർക്കില്‍ സ്ഥാപിക്കുന്നത്.
കുട്ടികള്‍ക്ക് സിംഹത്തോടൊപ്പംനിന്ന് ഫോട്ടോയെടുത്ത് ചിരിച്ചുല്ലസിക്കാം. വല്ലകം ശ്രീകൃഷ്ണ ആയുർവേദ ചികിത്സാ കേന്ദ്രമാണ് സിംഹത്തെ പാർക്കിലേക്ക് വാങ്ങി നല്‍കുന്നത്.
ഇന്ന് രാവിലെ 10.30ന് സിംഹത്തെ ആശുപത്രി അധികൃതർ നഗരസഭ അധികൃതർക്ക് കൈമാറി ഉദ്ഘാടനം ചെയ്യും.
കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാർക്കായി ഫീഡിംഗ് റൂമും ഇന്നു മുതല്‍ പാർക്കില്‍ തുറക്കും.
കുട്ടികളുടെ വായന പരിപോഷിപ്പിക്കാൻ ലൈബ്രറിയും പാർക്കില്‍ സജ്ജമാക്കുമെന്ന് നഗരസഭ ചെയർമാൻ കെ.ജി.അബ്ദുള്‍ സലാം റാവുത്തർ അറിയിച്ചു.





