ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷയിലെ ചോദ്യപ്പേപ്പർ ചോർച്ചയിലും വ്യാപകമായ പിഴവുകളിലും പ്രതിഷേധിച്ച് എന്‍ടിഎ ആസ്ഥാനത്ത് ഇടത് വിദ്യാര്‍ഥികളുടെ പ്രതിഷേധം.
എന്‍ടിഎ പിരിച്ചുവിടണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. എന്‍ടിഎ നാണക്കേടായെന്നും ധര്‍മേന്ദ്ര പ്രധാന് രാജി വെച്ചത് കൊണ്ട് മാത്രം പ്രശ്നം ഒഴിവാകുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷമാണ് ഉണ്ടായത്. പലതവണ പൊലീസ് ബലപ്രയോഗം നടത്തിയെങ്കിലും വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിക്കാന് ആയിട്ടില്ല.
യുജിസി നെറ്റ് പരീക്ഷയിലുണ്ടായ വീഴ്ചകളാണ് വീണ്ടും വലിയ വിദ്യാര്‍ത്ഥി പക്ഷോഭത്തിന് കാരണമായിരിക്കുന്നത്.
പ്രതിഷേധത്തിനൊടുവിലാണ് ഇന്നലെ യുജിസി നെറ്റ് പരീക്ഷയുടെ ആന്സര്കീ പബ്ലിഷ് ചെയ്തത്. എന്നാല്‍ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലെ പരീക്ഷയില്‍ വ്യാപക പിഴവുകള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് റദ്ദാക്കിയിരുന്നു.
അതേസമയം നെറ്റ് പരീക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 50 ഉദ്യോഗസ്ഥരെ മാറ്റി. 10 പോസ്റ്റുകളിലേക്ക് പുതിയ നിയമനം നടത്തും.
ചീഫ് ടെക്നോളജി ഓഫിസര്‍, ചീഫ് ഫൈനാന്‍സ് ഓഫിസര്‍, ടെസ്റ്റ് സെക്യൂരിറ്റി ഉള്‍പ്പെടെ 10 തസ്തികകളിലേക്കാണ് നിയമനം.
സൈബര്‍ സുരക്ഷാ, ചോദ്യപേപ്പര്‍ ഡിസൈന്‍ തുടങ്ങിയവക്ക് സ്വകാര്യമേഖലയില്‍ നിന്നും സ്പെഷലിസ്റ്റുകളെ നിയമിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.






