തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വാര്‍ത്ത കുറുപ്പിലെ പിഴവില്‍ നടപടിയുമായി സര്‍ക്കാര്‍. പിആര്‍ഡിയിലെ രണ്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.
ന്യൂ മീഡിയ വിഭാഗത്തിലെ പ്രതീഷ് ഡി മണി, പ്രസ് റിലീസ് വിഭാഗത്തിലെ സാബു പി ആര് എന്നിവരെയാണ് സ്ഥലം മാറ്റിയത്. പ്രതീഷിന് ഡല്‍ഹിയിലേക്കും സാബുവിന് കൊല്ലത്തേക്കുമാണ് സ്ഥലംമാറ്റം.
പിആര്‍ഡിയുടെ ഔദ്യോഗിക വാര്‍ത്ത അറിയിപ്പ് ഗ്രൂപ്പില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ പോസ്റ്ററാണ് പങ്കുവെച്ചത്. അബദ്ധം തിരിച്ചറിഞ്ഞതോടെ പുതിയ പോസ്റ്റര്‍ പിന്നീട് പങ്കുവെച്ചു. എക്സിം കയറ്റുമതി ഇറക്കുമതി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എന്ന പോസ്റ്ററിന് പകരംവിഴിഞ്ഞം അന്താരാഷ്ട്ര തുടര്‍ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം എന്ന കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ പോസ്റ്റര്‍ ആയിരുന്നു പങ്കുവച്ചത്.






