ThirdEye News
arrow_backതിരികെLocal

ലഹരിക്കെതിരെ തൂഫാൻ കൂട്ടയോട്ടം; പാക്കിലിൽ അണിനിരന്ന് ആയിരങ്ങൾ

schedule2026 സെപ്റ്റംബർ 18personസ്റ്റാഫ് റിപ്പോർട്ടർ
ലഹരിക്കെതിരെ തൂഫാൻ കൂട്ടയോട്ടം; പാക്കിലിൽ അണിനിരന്ന് ആയിരങ്ങൾ

കോട്ടയം: മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പാക്കിൽ പൗരസമിതിയുടെ നേതൃത്വത്തിൽ ‘തൂഫാൻ’ കൂട്ടയോട്ടവും റാലിയും സംഘടിപ്പിച്ചു. പള്ളം സെന്റ് പോൾസ് സ്കൂൾ മൈതാനം, ബുക്കാന സ്കൂൾ മൈതാനം എന്നിവിടങ്ങളിൽ നിന്ന് വിവിധ സ്കൂളുകളിലെ കുട്ടികളുടെ നേതൃത്വത്തിലാണ് റാലി ആരംഭിച്ചത്.

കലാരൂപങ്ങൾ, ഫ്ലാഷ് മോബ്, ബാൻഡ് സെറ്റുകൾ എന്നിവയുടെ അകമ്പടിയോടെ നടന്ന റാലി രാവിലെ 11 മണിയോടെ പാക്കിൽ സെന്റ് തോമസ് പാരിഷ് ഹാളിൽ എത്തി. തുടർന്ന് നടന്ന പൊതുസമ്മേളനം ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. നാട്ടകം സുരേഷ് എം.എൽ.എ ചടങ്ങിൽ സന്നിഹിതനായിരുന്നു.

പൗരസമിതി പ്രസിഡന്റ് വി. കൃഷ്ണമൂർത്തി, റേ മാത്യു, ബേബി അലക്സ്, സി.വി. ബോസ്, ഡെന്നിസ് തോമസ്, മനോജ് വി. മാത്യു, ലിസിമോൾ സാബു, സിന്ധു സന്തോഷ്, ടി.പി. പൈലി, ജിജോ ജോസഫ്, ഹാലി ജോസഫ്, റോണി ജോസഫ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ലഹരിക്കെതിരായ സന്ദേശമുയർത്തി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജയരാജ് വി. അവതരിപ്പിച്ച ഓട്ടൻതുള്ളലും പരിപാടിയുടെ ഭാഗമായി അരങ്ങേറി. ആയിരത്തോളം കുട്ടികളും രക്ഷിതാക്കളും പൊതുജനങ്ങളും കൂട്ടയോട്ടത്തിലും തുടർന്നുള്ള പരിപാടികളിലും പങ്കെടുത്തു.

Continue Reading

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശന് പ്രോസിക്യൂഷൻ അനുമതി നല്‍കാനില്ലെന്ന് സര്‍ക്കാര്‍
അടുത്ത വാർത്തarrow_forward

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശന് പ്രോസിക്യൂഷൻ അനുമതി നല്‍കാനില്ലെന്ന് സര്‍ക്കാര്‍

arrow_backമുൻപത്തെ വാർത്ത

'യാത്രക്കാരെ ചൂഷണം ചെയ്തു'; റാപ്പിഡോയ്ക്ക് പത്ത് ലക്ഷം രൂപ പിഴ ചുമത്തി സിസിപിഎ

'യാത്രക്കാരെ ചൂഷണം ചെയ്തു'; റാപ്പിഡോയ്ക്ക് പത്ത് ലക്ഷം രൂപ പിഴ ചുമത്തി സിസിപിഎ

ബന്ധപ്പെട്ട വാർത്തകൾ

    കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ബി.എം.എസ് ആഗസ്റ്റ് 17ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നു

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ബി.എം.എസ് ആഗസ്റ്റ് 17ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നു

 കറണ്ട് ബില്ല് കണ്ട് ഇനി കണ്ണ് തള്ളണ്ട; ചെറിയ ചില കാര്യങ്ങളിൽ ശ്രദ്ധചെലുത്തി പണവും ഊര്‍ജവും ലാഭിക്കാം

കറണ്ട് ബില്ല് കണ്ട് ഇനി കണ്ണ് തള്ളണ്ട; ചെറിയ ചില കാര്യങ്ങളിൽ ശ്രദ്ധചെലുത്തി പണവും ഊര്‍ജവും ലാഭിക്കാം

മുണ്ടക്കയം പുഞ്ചവയൽ–പാക്കാനം–ഇഞ്ചക്കുഴി റോഡിൽ ബൈക്ക് യാത്രക്കാരന് നേരെ കാട്ടുപോത്തിന്റെ ആക്രമണം

മുണ്ടക്കയം പുഞ്ചവയൽ–പാക്കാനം–ഇഞ്ചക്കുഴി റോഡിൽ ബൈക്ക് യാത്രക്കാരന് നേരെ കാട്ടുപോത്തിന്റെ ആക്രമണം

അമിതജോലി ഭാരം താങ്ങാനാവാതെ ഹ​​രി​​ത​​ക​​ര്‍​മ സേ​​നാം​​ഗ​​ങ്ങൾ;ജോലി ചെയ്യുന്നത്  പ​​ത്തു മ​​ണി​​ക്കൂ​​റി​​ന് മുകളിൽ കിട്ടുന്നതോ തുച്ഛമായ തുകയും;കോട്ടയത്ത് മാത്രം 2,500ല​​ധി​​കം തൊഴിലാളികൾ

അമിതജോലി ഭാരം താങ്ങാനാവാതെ ഹ​​രി​​ത​​ക​​ര്‍​മ സേ​​നാം​​ഗ​​ങ്ങൾ;ജോലി ചെയ്യുന്നത് പ​​ത്തു മ​​ണി​​ക്കൂ​​റി​​ന് മുകളിൽ കിട്ടുന്നതോ തുച്ഛമായ തുകയും;കോട്ടയത്ത് മാത്രം 2,500ല​​ധി​​കം തൊഴിലാളികൾ

ThirdEye News

പക്ഷം ചേരാതെ, മുഖം നോക്കാതെ, സമഗ്രമായ വാർത്തകൾ. നേരിനു നേരേ തുറന്നുവെച്ച വാർത്തയുടെ മൂന്നാം കണ്ണ്.!!

mailshare
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാർത്തകൾ അതിവേഗം വാട്സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Join WhatsApp Grouparrow_forward

Navigation

  • ഹോം (Home)
  • ഞങ്ങളെക്കുറിച്ച്
  • പരസ്യം (Ads)

Address

Excel Building, Sastri Road,
Kottayam - 686001

call9847200864
location_onGoogle Maps

Legal

  • സ്വകാര്യതാ നയം
  • സമ്പർക്കം
  • Since 2016
  • Chief Editor: Sreekumar

© 2026 ThirdEye News. All rights reserved.

Made with precision byabijithcb.com