ചങ്ങനാശേരി: സുന്നി മഹല്ല് ഫെഡറേഷന്റെ 50-ാംവാർഷികത്തോടനുബന്ധിച്ച് ഡിസംബർ 26 ന് പായിപ്പാട് എത്തിച്ചേരുന്ന പാണക്കാട് അബ്ബാസ് അലി
ശിഹാബ് തങ്ങൾ നയിക്കുന്ന സന്ദേശ യാത്ര വിജയിപ്പിക്കുവാൻ കോട്ടയം, പത്തനംതിട്ട സംയുക്ത സുന്നി മഹല്ല് ഫെഡറേഷൻ യോഗം തീരുമാനിച്ചു.
ഒ.എം ഷെരീഫ് ദാരിമി അധ്യക്ഷത വഹിച്ചു.
സിറാജുദ്ദീൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. മഅ്മൂൻ ഹുദവി മുഖ്യ പ്രഭാഷണം നടത്തി.
സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ ഭാരവാഹികളായ ടി.പി ഷാജഹാൻ, ഷെരീഫ് കുട്ടി ഹാജി,
മുഹമ്മദ് അലി കാശിഫി, അബ്ദുൾ കലാം, ബഷീർ കോട്ടയം, കെ.പി കൊൻതാലം,
സിറാജ് വെള്ളാപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.





