തലയോലപറമ്പ്: തലയോലപറമ്പ്കേന്ദ്രീകരിച്ച് വിവിധ മോഷണങ്ങൾ നടത്തിയതിന് പിടിയിലായ മൂന്നംഗ സംഘം ഇരുപതോളം കേസുകളിൽ പ്രതി.
ഡിബി കോളജിന് സമീപത്തെ വീട് കുത്തിതുറന്ന് ആഭരണവും ലാപ്ടോപ്പുകളും കവരുകയും വടകരയിലെ സിവിൽ സപ്ലൈസിൻ്റെ സപ്ലൈകോയുടെ പൂട്ടു തകർത്ത് മോഷണം നടത്താൻ ശ്രമം നടത്തുകയും ചെയ്ത മൂന്നംഗ മോഷണ സ്ഥലത്തെ പോലീസ് തലയോലപറമ്പിൽ തെളിവെടുപ്പിനായി കൊണ്ടുവന്നു.
കൊടുങ്ങല്ലൂർ നെല്ലി പറമ്പ് ബൈജു(29), തൃശൂർ ചെമ്പാട്ട് ഇരയൻകുടി കല്ലൂരിൽ റിയാദ് (26), കൊടുങ്ങല്ലൂർ തകരമട തൻസീർ(29) എന്നിവരെയാണ് തലയോലപറമ്പ് പോലീസ് തെളിവെടുപ്പിന് കൊണ്ടുവന്നത്. വീടു കുത്തിതുറക്കാനായി മോഷ്ടാക്കൾ ഉപയോഗിച്ച ഇരുമ്പ് കമ്പിയും സമീപ പ്രദേശത്തു നിന്ന് പോലീസ് കണ്ടെടുത്തു.
വിവിധ സ്റ്റേഷനുകളിലായി 20 ഓളം കേസുകളിൽ ഇവർ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ നാലിന് രാത്രി മുളന്തരുത്തിയിലെ പെട്രോൾ പമ്പ്, വീടുകൾ തുടങ്ങി ആറിടങ്ങളിൽ മോഷണം നടത്തിയ സംഘം ഒരു ബൈക്കും കൈക്കലാക്കി. അഞ്ചിന് പുലർച്ചെയാണ് വടകര വരിക്കാംകുന്ന് സപ്ലൈകോയിലും തലയോലപറമ്പ് മിഠായിക്കുന്നം പ ണ്ടാലയിൽ ഷെലീന ഷറഫുദ്ദീൻ്റെ വീട്ടിലും മോഷണം നടത്തിയത്.
സപ്ലൈകോ കുത്തി തുറന്നെങ്കിലും അകത്ത് പ്രവേശിക്കാനായില്ല. ഷെലീനഷറഫുദ്ദീ(68)ൻ്റെ വീട്ടിൽ നിന്ന് വിലയേറിയ രണ്ട് ലാപ്ടോപ്പ്, ആറുലക്ഷത്തോളം രൂപ വിലവരുന്ന സ്വർണം വെള്ളി ഡയമണ്ട് എന്നിവയുടെ ചെറിയ ആഭരണങ്ങൾ എന്നിവ അപഹരിച്ചു. ഒൻപതിന് മുളന്തുരുത്തിപോലീസ് വടക്കംപറവൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്.
എസ് ഐമാരായ പി.എസ്. സുധീരൻ, ഗിരീഷ്കുമാർ, എഎസ് ഐ കെ.എ.ബിജു, സിവിൽപോലീസ് ഓഫീസർമാരായ ഗോകുൽതിലക്, ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്






