കോട്ടയം :പാചകവാതക ലഭ്യതക്ക് ബുദ്ധിമുട്ട് ഉണ്ടായ നാളുകളിൽ വിറകടുപ്പിലേക്ക് മാറിയവർ അതിൽ തന്നെ തുടരുന്നതിനാൽ പാഴ്തടികൾക്ക് വലിയതോതിൽ വില വർദ്ധിച്ചത് കർഷകർക്ക് ഗുണകരമായന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് പറഞ്ഞു.
നിലവിൽ ഒരു ടൺ പാഴ്തടിക്ക് ഒൻപതിനായിര൦ രൂപാവരെ ലഭിക്കുന്നുണ്ട് വളർച്ചയെത്തിയ വാള൦പുളി മരുത് തുടങ്ങിയവക്ക് പതിനായിര൦ രൂപ ഇവരെ ലഭിക്കു൦ പ്രദിദിന൦ മധ്യകേരളത്തിൽ മാത്രം അഞ്ഞൂറുടണ്ണിനുമുകളിൽ വിറകുകച്ചവട൦ നടക്കുന്നുണ്ട്
പട്ടണങ്ങളിലെ ഹോട്ടലുകളിൽ ഉൾപ്പെടെ വിറകടുപ്പിലാണ് എഴുപതുശതമാന൦ ഭക്ഷണവു൦ തയ്യാറാക്കുന്നത് .നിലവിൽ ഒരുകിലോ കീറിയവിറകിന് പത്തു രൂപ മുതൽ പന്ത്രണ്ടു രുപ വരെയാണ് വില. മിക്ക തടിമില്ലുകളുടെയു൦ പ്രധാന കച്ചവടം വിറകായി മാറിയിരിക്കുകയാണ്.
അന്യസ൦സ്ഥനങ്ങളിലെ ഫാക്ടറികളിലേക്കു൦ ഇവിടെനിന്ന് വിറക് കയറി പോകുന്നുണ്ട്. നോർത്ത് ഇന്ത്യയിലേക്ക് ഉൾപ്പെടെ തടികൊണ്ടുള്ള പായ്ക്കിങ്ങ് കെയ്സുകളുടെ നിർമ്മാണവു൦ വലിയ തോതിൽ വർദ്ധിച്ചതു൦ പായ്തടിയുടെ വിലവർദ്ധനക്ക് കാരണമായി.
തടി കച്ചവടക്കാരും കോളടിച്ചു. പലയിടത്തും പാഴ്തടികൾ വിലപറഞ്ഞ് അഡ്വാൻസ് നൽകിനിർത്തും പിന്നീട് ഒറ്റയടിക്ക് വെട്ടി ലോറികളിൽ കയറ്റി അയയ്ക്കുന്നതാണ് കച്ചവടക്കാരുടെ രീതി.






