കോട്ടയം: വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) മലയാളം മീഡിയം തസ്തികയിലെ നേരിട്ടുള്ള നിയമനത്തിനായി ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള പി.എസ്.സി. അഭിമുഖം സെപ്റ്റംബർ 11ന് നടക്കും.
കാറ്റഗറി നമ്പർ 024/2025 പ്രകാരമുള്ള അഭിമുഖം പത്തനംതിട്ട ജില്ലാ പി.എസ്.സി. ഓഫീസിലാണ് നടത്തുന്നത്. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ വഴിയും എസ്.എം.എസ്. വഴിയും അറിയിപ്പ് നൽകിയിട്ടുണ്ട്.
നിർദേശിച്ച സമയത്ത് അസൽ തിരിച്ചറിയൽ രേഖ ഉൾപ്പെടെയുള്ള ആവശ്യമായ രേഖകളുമായി ഉദ്യോഗാർഥികൾ ഹാജരാകണം.






