കുമരകം: ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി നടക്കുന്ന തോടിന്റെ ആഴം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകി.
വള്ളംകളി നടത്തുന്ന കോട്ടത്തോട്ടിലെ റേസ് കോഴ്സ് മണ്ണും എക്കലും അടിഞ്ഞ് കളിവള്ളങ്ങൾ തുഴയുന്നതിന് തടസ്സം നേരിടുകയാണ്.ഈ സാഹചര്യത്തിൽ കോട്ടത്തോട്ടിൻ്റെ ആഴം കൂട്ടുന്നതിനും അതോടൊപ്പം
റേസ് കോഴ്സിലേക്ക് എത്തിച്ചേരുന്ന കോണത്തോറ്റ് പാലത്തിൻ്റെ അടിവശത്തുള്ള തോട്ടിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റുന്നതിന് വേണ്ടിയുള്ള നിവേദനം
ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബ് ഭാരവാഹികൾ ജലവിഭവ -ഭവനനിർമ്മാണ
വകുപ്പ് മന്ത്രി മോൻസ് ജോസഫിന് നൽകി.
ശ്രീനാരായണ ഗുരുദേവൻ 1903-ൽ
കുമരകം ശ്രീകുമാരമംഗലം ക്ഷേത്ര വിഗ്രഹ പ്രതിഷ്ഠയ്ക്ക് എത്തിയതിന്റെ ഓർമ്മയ്ക്കായാണ്
122 വർഷമായി ചിങ്ങമാസത്തിലെ ചതയം നാളിൽ മത്സരവള്ളംകളി സംഘടിപ്പിക്കുന്നത്






