തിരുവനന്തപുരം: നിക്ഷേപകരുടെ പണമെടുത്ത് സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചുവെന്ന കേസില്‍ ബിഎല്‍എം കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പ്രേംകുമാർ അറസ്റ്റില്‍.
ചെന്നൈയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് സംഘമാണ് അറസ്റ്റ് ചെയ്തത്.
5000 കോടിയുടെ തട്ടിപ്പാണ് നടന്നതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കോഴിക്കോട് നിന്നുള്ള സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ശാരീര അസ്വാസ്ഥ്യം ഉണ്ടെന്നറിയിച്ചതിനെ തുടർന്ന് നൊങ്കംപാക്കം സർക്കാർ ആഗുപത്രിയിലേക്ക് മാറ്റി. കേസിനെതിരെ പ്രേംകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കേസ് അടുത്ത മാസം 29 ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ് ഉണ്ടായത്.






