ഈരാറ്റുപേട്ട: എസ്.ഡി.പി.ഐ ഈരാറ്റുപേട്ട മുനിസിപ്പൽ പ്രതിനിധി സഭ നടയ്ക്കൽ ഫൗസിയ ഓഡിറ്റോറിയത്തിൽ ചേർന്നു. ജില്ലാ പ്രസിഡന്റ് യു. നവാസ് ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ തനതായ ചരിത്രത്തെയും സാംസ്കാരിക പൈതൃകങ്ങളെയും ഇല്ലാതാക്കാൻ സാധ്യതയുള്ള പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ ധൃതി കാണിച്ച യു.ഡി.എഫ് സർക്കാർ കേരളത്തെ വഞ്ചിച്ചിരിക്കുകയാണെന്ന് യു. നവാസ് ആരോപിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്ക ദുരിതത്തിൽ ഈരാറ്റുപേട്ടയെ വീണ്ടെടുക്കുന്നതിനായി സന്നദ്ധ സേവന രംഗത്ത് സജീവമായി പ്രവർത്തിച്ച എസ്.ഡി.പി.ഐ വളണ്ടിയർമാരുൾപ്പെടെയുള്ളവരുടെ സേവനം മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.
സഫീർ കുറുവന്നാൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നിസാം ഇത്തിപ്പുഴ, ജില്ലാ സെക്രട്ടറി കെ.എസ്. ആരിഫ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. സി.പി. അജ്മൽ, സി.എച്ച്. ഹസീബ്, മണ്ഡലം പ്രസിഡന്റ് ഹലീൽ തലപള്ളിൽ, സെക്രട്ടറി യാസിർ കാരയ്ക്കാട്, വി.എസ്. ഹിലാൽ, അയ്യൂബ് ഖാൻ കാസിം, നസീറ സുബൈർ എന്നിവർ സംസാരിച്ചു.
2026–27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ സഭയിൽ തിരഞ്ഞെടുത്തു.എസ്. - പ്രസിഡന്റ്: അൻസാരി ഈലക്കയം
- വൈസ് പ്രസിഡന്റുമാർ: അബ്ദുൽ ലത്തീഫ്, കെ.യു. സുൽത്താൻ
- ജനറൽ സെക്രട്ടറി: എസ്.എം. ഷാഹിദ്
- ജോയിന്റ് സെക്രട്ടറിമാർ: ജലീൽ കെ.കെ.പി, എം.കെ. റാഷിദ്
- ഖജാൻജി: അൻവർ സാദിഖ്
കമ്മിറ്റി അംഗങ്ങൾ: മുജീബ് മുല്ലൂപ്പാറ, ഷിഹാസ് എം.എച്ച്., സഫീർ മാടംതോട്ടിൽ, അൻസാർ നജീബ്.






