പൂഞ്ഞാർ: പിഎംശ്രീ യുഡിഎഫ് സർക്കാർ പിന്മാറുക, മതേതരത്വം സംരക്ഷിക്കുക. എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി എസ്ഡിപിഐ പൂഞ്ഞാർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് അലിയാർ കെ യു നയിക്കുന്ന വാഹന പ്രചാരണ ജാഥ ചേനപ്പാടിയിൽ എസ്ഡിപിഐ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് അൽത്താഫ് ഹസ്സൻ ജാഥാ ക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് മുട്ടപ്പള്ളി, എരുമേലി, മുക്കാലി, ആനക്കല്ല്, പാറത്തോട്, കൂട്ടിക്കൽ, വണ്ടൻപതാൽ, പുഞ്ചവയൽ എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി മുണ്ടക്കയത്ത് സമാപിച്ചു.
സമാപന സമ്മേളനം എസ്ഡിപിഐ കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി നിസാം വൈക്കം ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു.
എസ്ഡിപിഐ പൂഞ്ഞാർ ഈസ്റ്റ് മണ്ഡലം സെക്രട്ടറി അലി വി എസ്, ട്രഷറർ സുനീർ പാറക്കൽ, ജോയിന്റ് സെക്രട്ടറിമാരായ ഷിഹാബ് എരുമേലി, സുഹൈൽ മുണ്ടക്കയം
എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ജലീൽ ചേനപ്പാടി, സെക്രട്ടറി അൻസാരി മുട്ടപ്പള്ളി മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് നിസാജ് കാസിം, സെക്രട്ടറി നവാസ് ഇ എ, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് രാജു പാറത്തോട്, സെക്രട്ടറി നൂഹ് ഇടക്കുന്നം എന്നിവർ ജാഥക്ക് നേതൃത്വം നൽകി.






