കോഴിക്കോട്: പിഎംശ്രീ പദ്ധതിയിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്മാറുക, മതേതരത്വം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന സംസ്ഥാനവ്യാപക പ്രചാരണ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ അറിയിച്ചു.
രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം തകർക്കുന്ന ദേശീയ വിദ്യാഭ്യാസ നയം (എൻഇപി)പൂർണ്ണമായി നടപ്പിലാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
പ്രതിപക്ഷത്തിരുന്നപ്പോൾ പി എം ശ്രീ പദ്ധതിയെ ശക്തമായ നിലപാട് സ്വീകരിച്ച മുസ്ലിം ലീഗ് അടക്കമുള്ള യുഡിഎഫ് കക്ഷികൾ, അധികാരത്തിലെത്തിയപ്പോൾ മുൻ സർക്കാർ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ പേര് പറഞ്ഞ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത് അവസരവാദപരമാണ്.
തമിഴ്നാട് സർക്കാർ സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തി അർഹമായ ഫണ്ട് നേടിയെടുത്ത മാതൃക കേരളത്തിന് മുന്നിലുണ്ടായിട്ടും വി.ഡി. സതീശൻ സർക്കാർ സംഘപരിവാർ അജണ്ടകൾക്ക് കീഴടങ്ങുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
യുഡിഎഫ് സർക്കാരിൻ്റെ തുടക്കം മുതലുള്ള നടപടിക്രമങ്ങൾ ദുരൂഹമാണ്. വന്ദേമാതരം ആലാപനം, വിവാദ ഉദ്യോഗസ്ഥ നിയമനങ്ങൾ, സർവകലാശാലാ വിസി നിയമനങ്ങളിലെ ഗവർണറുടെ ആർഎസ്എസ് പ്രീണനത്തോടുള്ള മൗനം, കേന്ദ്ര ഭവനപദ്ധതികളിൽ നിർബന്ധിത എംബ്ലം പതിക്കൽ,
മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉമീത് പോർട്ടലിൽ എന്റർ ചെയ്ത വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട്, വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം എന്നിവയിലെല്ലാം ബിജെപി-യുഡിഎഫ്-അദാനി അവിശുദ്ധ കൂട്ടുകെട്ടാണ് പ്രകടമാകുന്നത്.






