കോട്ടയം: പാചകവാതകത്തിന്റെയും അവശ്യസാധനങ്ങളുടെയും വില വർദ്ധനവ് സ്കൂളുകളിലെ ഉച്ചഭക്ഷണവിതരണത്തെ ഗുരുതരമായി ബാധിക്കുന്നു.
പച്ചക്കറി, പാല്, മുട്ട എന്നിവയുടെ വില വർദ്ധന റെക്കാഡിലായി. ഒരോ കുട്ടിക്കും നിശ്ചയിച്ചിരിക്കുന്ന സബ്സിഡി തുക വർദ്ധിപ്പിച്ചില്ലേല് തങ്ങള്‍ പാപ്പരാകുമെന്ന് പ്രഥമാദ്ധ്യാപകർ പറയുന്നു.
അരി മാത്രമാണ് സൗജ്യനമായി നല്‍കുക. ബാക്കിയെല്ലാം പണം കൊടുത്തു വാങ്ങണം.
പ്രീ പ്രൈമറി മുതല്‍ അഞ്ചാം ക്ലാസ് വരെ, ഒരു വിദ്യാർഥിക്ക് 6.78 രൂപയാണ് ഒരു ദിവസത്തെ ഉച്ചഭക്ഷണത്തിന് അനുവദിച്ചിരിക്കുന്നത്. അരി ഒഴികെയുള്ള ബാക്കി ഭക്ഷ്യ വസ്തുക്കളെല്ലാം ഈ തുകയില്‍നിന്നു വാങ്ങണം. പച്ചക്കറികള്‍, കറികള്‍ക്കുള്ള വിഭവങ്ങള്‍, എണ്ണ മുതലായവ ഇതില്‍ ഉള്‍പെടും. പച്ചക്കറികള്‍ക്കു വില വർദ്ധിച്ചിട്ടും ഈ തുകയില്‍ മാറ്റം വരുത്തിയിട്ടില്ല.






