കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബത്തിന് നേർക്ക് നാലംഗ സംഘത്തിന്റെ ആക്രമണം.
കാക്കത്താനം സ്വദേശി ശരത് കുമാറിനെയും കുടുംബത്തെയും ആണ് ഇന്നലെ രാത്രി നാലംഗ സംഘം ആക്രമിച്ചത്.
ശരത്തും കുട്ടികള്‍ ഉള്‍പ്പെട്ട കുടുംബവും സഞ്ചരിച്ച വാഹനത്തില്‍ അക്രമികളുടെ വാഹനം ഇടിച്ചു. ഇത് ചോദ്യം ചെയ്ത കുടുംബത്തെ പ്രതികള്‍ മർദ്ദിക്കുകയായിരുന്നു.
കൈക്കുഞ്ഞ് ഉള്‍പ്പടെ 8 പേരടങ്ങുന്ന കുടുംബം ആയിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. കുടുംബത്തെ ഉപദ്രവിക്കുന്നത് കണ്ട് വാഹനം നിർത്തി സംഭവം ചോദ്യം ചെയ്ത പിക്കപ്പ് വാഹനത്തിലെ യാത്രക്കാരെയും പ്രതികള്‍ ആക്രമിച്ചു.
പ്രതികള്‍ മദ്യലഹരിയില്‍ ആയിരുന്നെന്ന് മർദ്ദനമേറ്റവർ സാക്ഷ്യപ്പെടുത്തുന്നു. അതിക്രമത്തില്‍ 4 പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.






