സോഷ്യൽ മീഡിയയിൽ നാലു ദിവസത്തിനകം 4 ലക്ഷം പെയ്ഡ് സബ്സ്ക്രിപ്ഷനുമായി നടി റോഷ്ന ആൻറോയ്.
നാലു ലക്ഷം സബ്സ്ക്രിപ്ഷനുമായി നാലാം ദിവസം റോഷ്ന
സോഷ്യൽ മീഡിയയിൽ നാലു ദിവസത്തിനകം 4 ലക്ഷം പെയ്ഡ് സബ്സ്ക്രിപ്ഷനുമായി നടി റോഷ്ന ആൻറോയ്.
പെയ്ഡ് സബ്സ്ക്രിപ്ഷൻ തുടങ്ങുന്നതിന്റെ ഭാഗമായി അതീവ ഗ്ളാമറസ് ചിത്രങ്ങൾ റോഷ്ന തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു.
പിന്നാലെയായിരുന്നു പെയ്ഡ് സബ് സ്ക്രിപ്ഷൻ ആരംഭിച്ചത്.390 രൂപയ്ക്കാണ് റോഷ്ന സബ്സ്ക്രിപ്ഷൻ ആരംഭിച്ചിരിക്കുന്നത്.
ദിവസങ്ങൾക്കു മുൻപ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഗ്ളാമർ ചിത്രത്തിന് കിച്ചു രക്ഷപ്പെട്ടു എന്ന പരിഹാസ കമന്റുമായി എത്തിയ ആൾക്ക് തക്ക മറുപടി റോഷ്ന നൽകിയിരുന്നു.
മുൻ ഭർത്താവും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസിനെക്കുറിച്ചായിരുന്നു കമന്റ്,.സബ്സ്ക്രിപ്ഷൻ ഉടൻ തുടങ്ങൂ എന്ന് റോഷ്നയുടെ ചിത്രങ്ങൾക്ക് താഴെ കൂടുതൽ കമന്റുകളും വന്നു .
'തുടങ്ങി" എന്നായിരുന്നു ഇതിനു റോഷ്നയുടെ മറുപടി.ഇറക്കിവിടുന്നത് കണ്ടന്റ് ഹെവി ആണെന്നാണ് ഇപ്പോൾ കമന്റ്.
'പുഷ്പം പോലെ സ്നേഹ മിസ്, എല്ലാവരെയും തൂക്കിയടിക്കും" എന്നും കമന്റ് വന്നു.ഒമർ ലുലു സംവിധാനം ചെയ്ത 'ഒരു അഡാർ ലൗവി"ലൂടെ ശ്രദ്ധേയയായ താരം ആണ് റോഷ്ന.
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് മറ്റു ചിത്രങ്ങൾ.
കഴിഞ്ഞ വർഷം ആണ് കിച്ചു ടെല്ലസുമായി പിരിയുന്നുവെന്ന് റോഷ്ന വെളിപ്പെടുത്തിയത്.






