വെള്ളൂർ: കേരളസ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വെള്ളൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ രോഗ നിർണയ ക്യാമ്പ് നടത്തി. വെള്ളൂർ പടിഞ്ഞാറ്റുകാവ് ശ്രീഭദ്ര അന്നദാനമണ്ഡപത്തിൽ നടന്ന വൈദ്യ പരിശോധന ക്യാമ്പ് വെള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് സാജിത യൂസഫ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡൻ്റ് ജോർജ് വർഗീസ് അധ്യക്ഷത വഹിച്ചു.ഡോ.ഷിജി തോമസ് വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനീഷ് ചന്ദ്രൻ ,
പഞ്ചായത്ത് അംഗങ്ങളായ അനുറാവുജി,ഷാൻ്റിസനൽ, പി.കെ. സജിത, കെ എസ് എസ് പി യു ജില്ലാ സെക്രട്ടറി യു.ചന്ദ്രശേഖരൻ , ബ്ലോക്ക്
സെക്രട്ടറി എ. പത്രോസ്, എ.കെ. ദാമോദരൻ, ജി. പ്രസാദ്, സെക്രട്ടറിടി. എം. പുഷ്കരൻ , പി.കെ.ശശി, ചന്ദ്രൻ കോ തോടത്തിൽ,ട്രഷറർ ബി.രാജലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.






