കോട്ടയം : നദികളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് മുന്നറിയിപ്പ് നൽകി സംസ്ഥാന ജലസേചന വകുപ്പ്. വിവിധ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
ഓറഞ്ച് അലർട്ട്
പത്തനംതിട്ട: അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ, പന്തളം സ്റ്റേഷൻ)
എറണാകുളം: മൂവാറ്റുപുഴ (കക്കടശേരി സ്റ്റേഷൻ, തൊടുപുഴ സ്റ്റേഷൻ)
കോട്ടയം : മീനച്ചിൽ (പാല സ്റ്റേഷൻ)
മഞ്ഞ അലർട്ട്
കോട്ടയം : മീനച്ചിൽ (പേരൂർ സ്റ്റേഷൻ), മണിമല (മണിമല സ്റ്റേഷൻ)
തൃശൂർ: കരവന്നൂർ (കരവന്നൂർ സ്റ്റേഷൻ)
കണ്ണൂർ: വളപട്ടണം (അനങ്ങോട് സ്റ്റേഷൻ)
കാസർഗോഡ്: കരിയങ്കോട് (ഭീമനാടി സ്റ്റേഷൻ), മോഗ്രാൽ (മധുർ സ്റ്റേഷൻ)
മേൽ പറഞ്ഞ നദികളിൽ യാതൊരു കാരണവശാലും ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.






